Saturday December 03, 2016
Latest Updates

ആശ്വാസം..! ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും 

ആശ്വാസം..! ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും 

ഡബ്ലിന്‍: ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സഹായ പദ്ധതികള്‍പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നു. കുട്ടികളുടെ പ്രത്യേകിച്ചും ചെറിയ കുട്ടികളുള്ള രക്ഷിതാക്കള്‍ ചിലവാക്കേണ്ടി വരുന്ന വിവിധ ഫീസുകള്‍ക്കും സേവനങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കും സബ്‌സിഡി പ്രഖ്യാപിക്കാനും സര്‍ക്കാരിനു മുന്പില്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് ചേരുന്ന ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യും. യൂറോപ്പില്‍ ചൈല്‍ഡ് കെയറിന് ഏറ്റവുമധികം തുക ചെലവാകുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രക്ഷിതാക്കള്‍ക്ക് സമാശ്വാസ നടപടികള്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നത്.

രണ്ട് കുട്ടികളെ ക്രഷില്‍ അയയ്ക്കുന്ന രക്ഷിതാക്കള്‍ പ്രതിമാസം 3000 യൂറോ വരെ കണ്ടെത്തേണ്ടതുണ്ടെന്ന് ഈയിടെ നടന്ന ഒരു സര്‍വേ ഫലം വെളിപ്പെടുത്തിയിരുന്നു. രണ്ട് കുട്ടികള്‍ക്ക് പ്രതിമാസം 2,035 യൂറോ വരെയാണ് ക്രഷുകളിലെ ഫീസ്. അയര്‍ലണ്ടിലെ രക്ഷിതാക്കള്‍ ആകെ വരുമാനത്തിന്റെ 40 ശതമാനം വരെ ചൈല്‍ഡ് കെയര്‍ ചെലവുകള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നതായി മറ്റൊരു സര്‍വെയില്‍ വ്യക്തമായിരുന്നു. ഇത്തരം കണക്കുകളുടെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് കെയര്‍ ചെലവുകളുടെ അമിത ഭാരത്തില്‍ കുറെയെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഭരണകക്ഷി ഘടകകക്ഷിയായ ലേബര്‍ പാര്‍ട്ടി മുമ്പോട്ടു വെച്ചിരുന്നു.

നികുതി ഇളവും സബ്‌സിഡികളും വരുന്ന ബജറ്റുകളില്‍ പ്രഖ്യാപിക്കും. സെക്കന്‍ഡ് ഫ്രീ പ്രീ സ്‌കൂള്‍ ഇയര്‍, സ്‌കൂള്‍ ഇതര സര്‍വീസുകളുടെ ഫീസ് സര്‍ക്കാര്‍ നേരിട്ട് നല്‍കുകയോ അവയ്ക്ക് സബ്‌സിഡി നല്‍കുകയോ ചെയ്യും. സൗജന്യ ഫ്രീ പ്രീ സ്‌കൂള്‍ പ്രഖ്യാപനം നിലവില്‍ വന്നാല്‍ പ്രതിവര്‍ഷം 100,000 കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കും. ഈ വര്‍ഷത്തെ ബജറ്റിന് മുമ്പ് നിര്‍ദ്ദേശങ്ങളുടെ അന്തിമ രൂപമാകുമെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ മന്ത്രി ജെയിംസ് റെലി ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തി വരുന്നു.തൊഴില്‍ രഹിതരായ രക്ഷിതാക്കള്‍ക്ക് പ്രത്യേകം പരിഗണന നല്കാനും പ്രാഥമിക റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.busy stressed father

Scroll To Top