Thursday December 08, 2016
Latest Updates

കിട്ടുമോ രണ്ട് അവധി ദിവസങ്ങള്‍ കൂടി?അയര്‍ലണ്ടിലെ പൊതുഅവധി ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കിട്ടുമോ രണ്ട് അവധി ദിവസങ്ങള്‍ കൂടി?അയര്‍ലണ്ടിലെ പൊതുഅവധി ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ പൊതുഅവധി ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് യൂറോപ്പിലെ ഐറിഷ് പാര്‍ലമെന്റ് അംഗമായ ഫിനഗേല്‍ പ്രതിനിധി ബ്രയാസ് ഹേയ്സ്. ഐറിഷുകാര്‍ക്ക് കിട്ടുന്ന പൊതു അവധി ദിനങ്ങള്‍ കുറവാണെന്നാണ് ഹേയ്സ് അഭിപ്രായപ്പെട്ടത്. അയര്‍ലണ്ടിനു പുറമെ കുറവ് അവധി ദിനങ്ങളുള്ള മൂന്ന് രാജ്യങ്ങളേ യൂറോപ്യന്‍ യൂണിയനിലുള്ളൂ-‘ഹംഗറി, യുകെ, നെതര്‍ലണ്ട്സ്’.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഒരു വര്‍ഷത്തെ ശരാശരി അവധി ദിനങ്ങള്‍ 11 ആണ്.എന്നാല്‍ അയര്‍ലണ്ടില്‍ ഇത് 9 ആണ് എന്നും ഹേയ്സ് ചൂണ്ടിക്കാട്ടി. പൊതു അവധി ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സാമ്പത്തികമായ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഉത്സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കുമായി ജനങ്ങള്‍ കൂടുതല്‍ സമയം നീക്കി വെയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഹെയ്സ് പറയുന്നു.

ഭരണകക്ഷിയായ ഫിനഗേല്‍ ഇതിനായുള്ള മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Scroll To Top