Sunday December 11, 2016
Latest Updates

അങ്കമാലി:ബെന്നി മൂഞ്ഞേലിയ്ക്ക് പരാജയം

അങ്കമാലി:ബെന്നി മൂഞ്ഞേലിയ്ക്ക് പരാജയം

അങ്കമാലി:എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ ലിസ്റ്റില്‍ മുന്‍ അയര്‍ലണ്ട് മലയാളിയായ ബെന്നി മൂഞ്ഞേലിയും.കോണ്‍ഗ്രസിന്റെ കെ ബാബു തൃപ്പൂണിത്തുറയിലും ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴയിലും കടപുഴകി വീണെങ്കിലും റോജി എം ജോണീന് 9655 വോട്ടിന്റെ ഭൂരിപക്ഷമാണ് അങ്കമാലിയിലെ ജനത നല്കിയത്.

1977മുതല്‍ 2011 വരെ നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടു തവണ സിപിഐഎമ്മും രണ്ട് തവണ കേരള കോണ്‍ഗ്രസ് ഗ്രൂപ്പും മൂന്ന് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും അങ്കമാലിയില്‍ ജയിച്ചിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് തെറ്റയില്‍ 7170 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ജോണി നെല്ലൂരിനെയാണ് അന്ന് പരാജയപ്പെടുത്തിയത്.

 

Scroll To Top