Saturday June 24, 2017
Latest Updates

അതിശയിപ്പിക്കുന്ന മണി ബാക്ക് ഓഫറുമായി വിസ-എഐബി സമ്മാനപദ്ധതി:എഐബി വിസ കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുന്നവര്‍ക്ക് നിശ്ചിത ശതമാനം പണം തിരികെ കിട്ടും, ഉപഭോക്താക്കള്‍ സ്വാഗതം ചെയ്യുന്നതായി കമ്പനികള്‍

അതിശയിപ്പിക്കുന്ന മണി ബാക്ക് ഓഫറുമായി വിസ-എഐബി സമ്മാനപദ്ധതി:എഐബി വിസ കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുന്നവര്‍ക്ക് നിശ്ചിത ശതമാനം പണം തിരികെ കിട്ടും, ഉപഭോക്താക്കള്‍ സ്വാഗതം ചെയ്യുന്നതായി കമ്പനികള്‍

ഡബ്ലിന്‍ : പണം തിരികെ ലഭിക്കുമെന്ന വാഗ്ദാനവുമായി വിസ കാര്‍ഡ് – ‘എ.ഐ.ബി കൂട്ടുകെട്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് അനുകൂലമായി വന്‍ പ്രതീകരണം.എല്ലാ ദിവസവും പ്രതിഫലം’ എന്ന സ്‌കീമിലാണ് അയര്‍ലണ്ടിലെ ചില റീട്ടൈയ്ലര്‍മാര്‍ കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരിക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലിഡല്‍,ടോപ്പാസ്,ബൂട്സ്,എച്ച് ആന്റ് എം,ഈസണ്‍സ്,ബട്ലേഴ്സ് ചോക്ലേറ്റ് കഫേ,എല്‍വേരിസ് സ്പോര്‍ട്സ് എന്നിവയാണ് കാഷ് ബാക്ക് ഓഫര്‍ സമ്മാനിക്കുന്നത്.

വിസാ കാര്‍ഡാണ് വാഗ്ദാനം പ്രാബല്യത്തില്‍ കൊണ്ടു വരുന്നത്.അഞ്ച് എ.ഐ.ബി കാര്‍ഡുകള്‍ വരെ ഒരു കസ്റ്റമര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.ഒരു കസ്റ്റമര്‍ക്ക് ഡബിറ്റ് കാര്‍ഡോ,ക്രഡിറ്റ് കാര്‍ഡോ സ്‌കീമില്‍ ഉപയോഗിക്കാം. ഇതു വളരെ ലളിതവും നേരുള്ളതുമായ സമ്മാന പദ്ധതിയാണ്’ എഐബി ഗ്രൂപ്പ് ബ്രാന്റ് ഡയറക്ടര്‍ ബ്രയാന്‍ കീറ്റിങ് പറയുന്നു.

ഇത് ചില്ലറക്കച്ചവടക്കാര്‍ക്കും വളരെ പ്രയോജനപ്രദമായ പദ്ധതിയാണ്.പ്രത്യേക ഓഫര്‍ തേടിയെത്തുന്ന കസ്റ്റമേഴ്സിനെയാണ് ലഭിക്കുക.വൗച്ചറിനെക്കുറിച്ചോ കൂപ്പണുകളെക്കുറിച്ചോ ചിന്തിച്ച് ആകുലപ്പെടേണ്ട കാര്യമില്ല.വിസ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ വിസ അക്കൗണ്ടില്‍ പണം എത്തിയിരിക്കും.’വിസയുമായി ചേര്‍ന്ന് അയര്‍ലണ്ട് മാര്‍ക്കറ്റില്‍ ഇങ്ങനെയൊരു പദ്ധതി അവതരിപ്പിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് കണ്‍ട്രി മാനേജര്‍ ഫിലിപ്പ് നോക്ക്പിക്ക് പറഞ്ഞു.

Scroll To Top