Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ വളരുന്ന കുട്ടികള്‍ക്ക് പണത്തിന്റെ വിലയറിയില്ലേ ?ഈ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത് അങ്ങനെയാണ്…

അയര്‍ലണ്ടില്‍ വളരുന്ന കുട്ടികള്‍ക്ക് പണത്തിന്റെ വിലയറിയില്ലേ ?ഈ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത് അങ്ങനെയാണ്…

അയര്‍ലണ്ടില്‍ വളരുന്ന കുട്ടികള്‍ പണത്തിന്റെ വിലയറിയാതെ ചെലവാക്കുന്നവരാണെന്ന് സര്‍വേ. രാജ്യത്തെ 94% ആളുകളും, എങ്ങനെ കൃത്യമായി പണം ചെലവഴിക്കാം എന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരാണെന്ന് അള്‍സ്റ്റര്‍ ബാങ്ക് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. പണം എങ്ങനെ ചെലവാക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് അത്യാവശ്യമാണെന്ന് 89% രക്ഷിതാക്കളും പ്രതികരിച്ചു. 18 വയസ്സിനു മേല്‍ പ്രായമുള്ള 1,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

പണം ചെലവാക്കുന്ന കാര്യത്തില്‍ കുട്ടികളെ കൂടുതല്‍ നിയന്ത്രിക്കാന്‍ സര്‍വേ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് അള്‍സ്റ്റര്‍ ബാങ്ക് വക്താവ് പൗളിന്‍ മക്കെര്‍നന്‍ പറഞ്ഞു.

കുട്ടികള്‍ക്കായി സേവിങ്സ് അക്കൗണ്ടുകള്‍ ആരംഭിക്കണമെന്ന് 59% രക്ഷിതാക്കളും സര്‍വേയില്‍ പ്രതികരിച്ചു. കുട്ടികള്‍ ഏറ്റവും നന്നായി പഠിക്കേണ്ട വിഷയങ്ങള്‍ മാത്തമാറ്റിക്സ് (79%), ഇംഗ്ലിഷ് (65%), ഇന്റര്‍നാഷണല്‍ ലാംഗ്വേജസ് എന്നിവയാണെന്നും രക്ഷിതാക്കള്‍ സര്‍വേയില്‍ പറഞ്ഞു.

2007ല്‍ അയര്‍ലണ്ടില്‍ ആരംഭിച്ച ‘മണി സെന്‍സ്’ http://moneysense.ie/ എന്ന പദ്ധതി, പണത്തെപ്പറ്റിയും, അതിന്റെ ഉപയോഗത്തെപ്പറ്റിയും സ്‌കൂളുകളില്‍ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം എന്ന് നിര്‍ദ്ദേശം നല്‍കിവരുന്നുണ്ട്.

Scroll To Top