Sunday April 23, 2017
Latest Updates

തീപിടിച്ച കാറുമായി ഗാര്‍ഡ സ്റ്റേഷനിലേയ്ക്ക് ഇരച്ചു കയറിയ യുവാവ് അറസ്റ്റില്‍ 

തീപിടിച്ച കാറുമായി ഗാര്‍ഡ സ്റ്റേഷനിലേയ്ക്ക് ഇരച്ചു കയറിയ യുവാവ് അറസ്റ്റില്‍ 

മോണഗന്‍:സ്വന്തം കാറിന് തീവെച്ച ശേഷം അതേ കാറുമായി ഗാര്‍ഡ സ്റ്റേഷനിലേയ്ക്ക് പാഞ്ഞെത്തിയ യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു,ഇന്നലെ വൈകിട്ട് മോണഗനിലായിരുന്നു സംഭവം.

കാറിനു തീ പിടിച്ചതാണോ,ഇയാള്‍ തീ വെച്ചതാണോ എന്ന് കൃത്യമായി അറിയാനായിട്ടില്ലെന്ന് ഗാര്‍ഡ പറയുന്നു.ഗാര്‍ഡ സ്റ്റേഷന് മുമ്പില്‍ എത്തിച്ച കാറില്‍ നിന്നും ഇറങ്ങാതിരുന്ന ഡ്രൈവറെ ഗാര്‍ഡ പിടിച്ചിറക്കുകയായിരുന്നു.

ഗാര്‍ഡ സ്റ്റേഷന്‍ പരിസരം പുകയില്‍ മുങ്ങി.കുതിച്ചെത്തിയ ഫയര്‍ ബ്രിഗേഡ് തീ കെടുത്തി.40 വയസുള്ള ഇയാളെ ഇപ്പോള്‍ കാരിക്ക്മാക്രോസ് ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Scroll To Top