Sunday December 04, 2016
Latest Updates

മോഹന്‍ലാല്‍ സിനിമയില്‍നിന്നും അവധി എടുക്കുന്നു

മോഹന്‍ലാല്‍ സിനിമയില്‍നിന്നും അവധി എടുക്കുന്നു

മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാല്‍ സിനിമയില്‍നിന്ന് അവധി എടുക്കുന്നു. ലോഹത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചശേഷം ഒരു മാസത്തേക്കായിരിക്കും മോഹന്‍ലാല്‍ അവധി എടുക്കുക. തുടര്‍ച്ചയായിട്ടുള്ള സിനിമാഭിനയം മോഹന്‍ലാലിനെ ശാരീരികമായും മാനസീകമായും ക്ഷീണിപ്പിച്ചെന്ന വിശദീകരണത്തോടെയാണ് അദ്ദേഹം അവധി എടുക്കുന്നത്. കഴിഞ്ഞയിടക്ക് ഒരു മാസത്തോളം മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നും അഭിനയിക്കാതെ മാറിനിന്നിരുന്നെങ്കിലും കുടുംബവുമായി ഉല്ലാസയാത്രയ്ക്ക് പോകാനായിരുന്നു ഈ സമയം ഉപയോഗിച്ചത്. ഇത്തവണ ലീവെടുക്കുമ്പോള്‍ ശബരമില യാത്ര പ്ലാന്‍ ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ബാക്കിയുള്ള സമയങ്ങളിലെല്ലാം അദ്ദേഹം വിശ്രമത്തിലായിരിക്കും.

അവധി കഴിഞ്ഞ് മടങ്ങി എത്തുമ്പോള്‍ പത്മകുമാറിന്റെ കനല്‍, വൈശാഖന്റെ പുലിമുരുകന്‍ എന്നിങ്ങനെയുള്ള സിനിമകളാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്നത്.

മോഹന്‍ലാലിന് ആരോഗ്യപരമായ എന്തോ പ്രശ്‌നമുണ്ടെന്ന കാര്യം സിനിമാ മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ സത്യാവസ്ഥ ഇതുവരെ മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. ഇതിന്റെ ചികിത്സ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് അവധിയെന്നും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല.

Scroll To Top