Sunday December 04, 2016
Latest Updates

മുഖ്യമന്ത്രിയെ കളിയാക്കുന്ന തിരക്കഥ; ഐ വി ശശി ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറി

മുഖ്യമന്ത്രിയെ കളിയാക്കുന്ന തിരക്കഥ; ഐ വി ശശി ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറി

ശ്രദ്ധയ്ക്ക് ശേഷം ഐവി ശശിയും മോഹന്‍ലാലും ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ലാല്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ ഇത് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കഥ മുഴുവന്‍ കേട്ട ശേഷം ലാല്‍ പിന്‍മാറുകയായിരുന്നു.

മികച്ച തിരക്കഥയെന്ന് ലാല്‍ അഭിപ്രായപ്പെട്ടെങ്കിലും, ചിത്രത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കളിയാക്കുന്ന രീതിയില്‍ രംഗങ്ങളുണ്ട് എന്നതാണ് പിന്‍വാങ്ങാന്‍ കാരണമായത്. കോഴിക്കോട് കളക്ടര്‍ പ്രശാന്തും അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. കൊച്ചിയിലെ ലാലിന്റെ ട്രാവന്‍കൂര്‍ ഫോര്‍ട്ടില്‍ വച്ച് ഇരുവരും താരത്തെ തിരക്കഥ മുഴുവന്‍ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു.

സോളാര്‍ വിവദവും, തുടര്‍ന്നുള്ള സെക്രട്ടറിയേറ്റ് വളയലടക്കമുള്ള സമരങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് തിരക്കഥ. ഇതില്‍ സര്‍ക്കറിനേയും ഉമ്മന്‍ ചാണ്ടിയേയും പരിഹസിക്കുന്ന ധാരാളം രംഗങ്ങള്‍ വന്നുപെട്ടതാണ് ലാലിനെ ചൊടിപ്പിച്ചത്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് മോഹന്‍ലാലും സംഘവും നടത്തിയ ലാലിസം വിവാദമായിരുന്നെങ്കിലും മുഖ്യമന്ത്രിയുമായി ലാലിന് നല്ല ബന്ധമാണുള്ളത്.

Scroll To Top