Saturday August 19, 2017
Latest Updates

യോഗയെ പിന്തുണച്ചും വിവാദങ്ങളെ അപലപിച്ചും മോഹന്‍ലാലിന്റെ ബ്‌ളോഗ്

യോഗയെ പിന്തുണച്ചും വിവാദങ്ങളെ അപലപിച്ചും മോഹന്‍ലാലിന്റെ ബ്‌ളോഗ്

യോഗയുടെ ചരിത്രത്തെകുറിച്ചും പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചും യോഗയെ പിന്തുണച്ചും നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. യോഗയില്‍ ഒരു മതത്തിന്റെ ഛായയില്ലെന്നും യോഗ പാഠ്യവിഷയമാക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ വിവാദങ്ങളില്‍ ദുഖമുണ്ടെന്നും ബ്ലോഗില്‍ പറയുന്നു.

മഹത്തായ പാരമ്പര്യമുള്ള യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യാന്‍ തീരുമാനിച്ചപ്പോഴേക്കും സമൂഹത്തെ കലുഷിതമാക്കുന്ന തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായി എന്നത് സങ്കടകരമാണ്. മതങ്ങള്‍ ഒന്നും പിറക്കുകകൂടി ചെയ്യാത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട യോഗയില്‍ ഏത് മതത്തിന്റെ ഛായയാണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

യോഗ ഒരു ചികിത്സാ രീതിയാണ്. അതിനെ ആന്തരിക ശരീരത്തിന്റെയും ബാഹ്യ ശരീരത്തിന്റെയും ഒരു അഭ്യാസപദ്ധതി എന്ന നിലയില്‍ മാത്രം എടുക്കുക. പല മതങ്ങളുടെയും പ്രാര്‍ത്ഥനകളില്‍ യോഗയുടെ സൂക്ഷ്മമായ പല ആസനങ്ങളും ഏകാഗ്രതയും ഉള്‍പെട്ടതായി കാണാമെന്നും ബ്ലോഗില്‍ മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇത്തരം വിഷയങ്ങളില്‍ വികാരത്തിനപ്പുറം വിവേകത്തോടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ആളുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

 

Scroll To Top