Thursday September 21, 2017
Latest Updates

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്നു

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്നു

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നേരത്തെ ഉണ്ണി ആറിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ‘ഒരു ഭയങ്കര കാമുകന്‍’ എന്ന ചിത്രം ചെയ്യാനായിരുന്നു ലാല്‍ ജോസിന്റെ പദ്ധതി. എന്നാല്‍ അതിനു മുമ്പ് മോഹന്‍ലാല്‍ ചിത്രം ഉണ്ടാകും.

മോഹന്‍ലാല്‍ ഒരു അധ്യാപകന്റെ റോളിലെത്തുന്ന ചിത്രത്തിന് ബെന്നി പി. നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. മെയ് മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ ബി. ഉണ്ണികൃഷ്ണന്റെ ‘വില്ലന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍.

Scroll To Top