Friday September 22, 2017
Latest Updates

മാര്‍ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച് ഡോക്യുമെന്ററി;തിരുമേനിയായി മോഹന്‍ലാല്‍, സംവിധാനം ബ്ലെസ്സി

മാര്‍ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച്  ഡോക്യുമെന്ററി;തിരുമേനിയായി മോഹന്‍ലാല്‍, സംവിധാനം ബ്ലെസ്സി

മലയാളത്തിന്റെ ക്ലാസിക് ഡയറക്ടര്‍ ബ്ലെസ്സിയുടെ പുതിയ ചിത്രം മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പോലിത്താ ഫിലിപ്പോസ് മാര്‍  ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതത്തെ ആസ്പദമാക്കി. മോഹന്‍ലാലിനെ നായകനാക്കി ബയോഗ്രാഫിക്കല്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ‘100 ഇയേഴ്‌സ് ഓഫ് ക്രിസ്റ്റോസ്റ്റം’ എന്നാകും പേര്.

പ്രൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ആടുജീവിത’ത്തിനു മുമ്പായി ഈ സിനിമയടക്കം രണ്ട് സിനിമകള്‍ ബ്ലെസ്സി സംവിധാനം ചെയ്യും. തന്മാത്രയുടെ ഹിന്ദി റീമേക്കാണ് രണ്ടാമത്തെ ചിത്രം.

മാര്‍ ക്രിസോസ്റ്റം  തിരുമേനി100ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിനുള്ള സമ്മാനമായാവും ‘100 ഇയേഴ്‌സ് ഓഫ് ക്രിസ്റ്റോസ്റ്റം’ തിയറ്ററുകളില്‍ എത്തുക.

Scroll To Top