Sunday July 23, 2017
Latest Updates

‘അച്ഛനും മകനും തരംഗമാവുന്നു …’

‘അച്ഛനും മകനും തരംഗമാവുന്നു …’

മോഹന്‍ലാലും മകന്‍ പ്രണവും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രണവുമൊത്തുള്ള പുതിയ ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. എന്നാല്‍ ആരാധകര്‍ക്ക് അറിയേണ്ടത് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തെക്കുറിച്ചാണത്. അഭിനയത്തിലേക്കു കടക്കുന്നതിനുള്ള മുന്നോടിയായാണോ ഫേസ്ബുക്കിലേക്കുള്ള പ്രണവിന്റെ വരവെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സിനിമയിലൂടെയും അല്ലാതെയും ഒരുപാട് ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ മകനെന്നതിലുപരി തന്റെ സ്വഭാവത്തിലൂടെ മലയാളികളുടെ ഇഷ്ടങ്ങളിലൊരാളായി പ്രണവ് മാറി. പ്രണവ് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തില്‍ സംവിധായകന്റെ അസോഷ്യേറ്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് വീണ്ടും സിനിമയിലെത്തുന്നത്.Mani-mohanlal

ജീത്തുവിന്റെ തന്നെ അടുത്ത ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് പ്രവര്‍ത്തിച്ചിരുന്നു. ജീത്തുവിന്റെ പുതിയ പൃഥ്വിരാജ് പ്രോജക്ടിലും സംവിധാന സഹായി ആയി പ്രണവ് ഉണ്ടാകുമെന്നും കേള്‍ക്കുന്നു

Scroll To Top