Saturday December 03, 2016
Latest Updates

മോഹന്‍ലാലിന്റെ ചങ്ങനാശ്ശേരിയിലെ സ്ഥാനാര്‍ഥിത്വം ഭാവനസൃഷ്ടി,നിഷേധിച്ചു സൂപ്പര്‍താരം

മോഹന്‍ലാലിന്റെ ചങ്ങനാശ്ശേരിയിലെ സ്ഥാനാര്‍ഥിത്വം ഭാവനസൃഷ്ടി,നിഷേധിച്ചു സൂപ്പര്‍താരം

തിരുവനന്തപുരം : സുരേഷ് ഗോപിക്കു പിന്നാലെ നടന്‍ മോഹന്‍ ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ താരം തന്നെ നിഷേധിച്ചു.താന്‍ മത്സരിക്കാനില്ലെന്ന് മോഹന്‍ ലാല്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞു. തെറ്റിദ്ധാരണ മൂലമാകാം മനോരമ ചാനലും ചില ഓണ്‍ ലൈന്‍ വെബ് സൈറ്റുകളും ഇത്തരമൊരു വാര്‍ത്ത കൊടുത്തതെന്നും താരം പറഞ്ഞു.

എന്‍ എസ് എസ് നേതൃത്വവുമായി അടുപ്പമുള്ള മോഹന്‍ ലാല്‍ അവരുടെ പിന്തുണയോടെ, ചങ്ങനാശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു വാര്‍ത്ത.ചങ്ങനാശേരിയിലെ നിയമസഭാംഗമായ കേരള കോണ്‍ഗ്രസ് എം പ്രതിനിധി സിഎഫ് തോമസ് മോഹന്‍ ലാലിനുവേണ്ടി മാറിനില്‍ക്കുമെന്നും മനോരമ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് നേതാവ് എന്‍ ജയരാജ്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മോഹന്‍ലാലിന്റെ സ്ഥാനാര്‍ഥിത്വത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും വാര്‍ത്തയിലുണ്ടായിരുന്നു.ഹൈദരാബാദില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിലാണ് മോഹന്‍ ലാല്‍. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് താന്‍ മത്സരിക്കാനില്ലെന്നു താരം വ്യക്തമാക്കിയത്.

ഇതേസമയം, സുരേഷ് ഗോപിയെ വട്ടിയൂര്‍കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി കെ. മുരളീധരനെതിരേ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതായി ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. 





Scroll To Top