Friday December 09, 2016
Latest Updates

ഡബ്ലിനില്‍ 500 മോഡ്യൂലാര്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം,ഓരോ വീടിനും ചിലവ് ഒരു ലക്ഷം യൂറോ വീതം

ഡബ്ലിനില്‍ 500 മോഡ്യൂലാര്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം,ഓരോ വീടിനും ചിലവ് ഒരു ലക്ഷം യൂറോ വീതം

ഡബ്ലിന്‍:രൂക്ഷമാവുന്ന പാര്‍പ്പിടക്ഷാമം പരിഹരിക്കാനായി ഡബ്ലിനില്‍ 500 പ്രീഫാബ്രിക്കേറ്റഡ് മോഡുലാര്‍ വീടുകള്‍ നിര്‍മ്മിക്കും.അടുത്ത നാലുമാസത്തിനുള്ളില്‍ ഇത്തരം 150 വീടുകള്‍ നിര്‍മ്മിക്കാനുളള ഓര്‍ഡര്‍ ഇതിനകം നല്‍കിക്കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

മോഡുലാര്‍ വീടുകള്‍ പലതരം ഉണ്ടെങ്കിലും, പ്രത്യേകം ഉളള മൊഡ്യൂളുകള്‍ കൂട്ടിച്ചേര്‍ത്ത് വീടു നിര്‍മ്മിക്കുക എന്ന പൊതു തത്വമാണ് ഇത്തരം നിര്‍മ്മാണത്തില്‍ എല്ലാം ഉപയോഗിക്കപ്പെടുന്നത്. ഇവ ഫാക്ടറികളില്‍ നിര്‍മ്മിക്കുകയും വളരെ വേഗത്തില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ സ്ഥാപിച്ച് വീടുകളാക്കി മാറ്റുകയും ചെയ്യാം. 

സ്ഥലത്തിന് ഉള്‍പ്പടെ 100,000 യൂറോ ആണ് ഓരോ യൂണിറ്റിനും ചിലവ്. ആദ്യ ഘ്ട്ടത്തിലെ 150 വീടുകള്‍ക്കായി 15 മില്യണ്‍ യൂറോ ചിലവാകും. ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന വീടുകളുടെ നിലവാരത്തില്‍ തനിക്ക് വലിയ മതിപ്പ് ഉണ്ടെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി അഭിപ്രായപ്പെട്ടു. വീടുകള്‍ സ്ഥാപിക്കാന്‍ ഉചിതമായ സ്ഥലങ്ങള്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് അവസാനം വരെയുളള കണക്കുകള്‍ പ്രകാരം പാര്‍പ്പിടമില്ലാത്ത 600 കുടുംബങ്ങള്‍ ഹോട്ടലുകളിലും മറ്റുമായി താമസിക്കുന്നുണ്ട്.

Scroll To Top