Sunday January 22, 2017
Latest Updates

ഫിംഗ്ല്‌ലസും ,ക്രംലിനും അടക്കം അഞ്ചു കേന്ദ്രങ്ങളില്‍ മോഡ്യൂലാര്‍ ഹൗസുകള്‍ സ്ഥാപിക്കും

ഫിംഗ്ല്‌ലസും ,ക്രംലിനും അടക്കം അഞ്ചു കേന്ദ്രങ്ങളില്‍ മോഡ്യൂലാര്‍ ഹൗസുകള്‍ സ്ഥാപിക്കും

ഡബ്ലിന്‍:ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി 150 മോഡുലാര്‍ ഹൗസുകള്‍ സ്ഥാപിക്കാനായി 5 സൈറ്റുകള്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ കണ്ടെത്തി. നഗരത്തിന്റെ തെക്കുഭാഗത്തുള്ള ബാലിഫെര്‍മോട്, ക്രംലിനീലെ മോണ്‍ റോഡ് , ഫിന്‍ഗ്ലാസിലെ സെന്റ് ഹെലന്‍സ്‌റോഡ് , ഡാണ്‍ഡെയില്‍,ബാലിമൂണിലെ പോപ്പിന്‍ ട്രീ എന്നിവിടങ്ങളിലാണ് മോഡുലാര്‍ ഹൗസുകള്‍ സ്ഥാപിക്കുക. 

അടുത്ത വര്‍ഷം ആദ്യത്തോടെ വീടുകളുടെ വിതരണം നടത്താനാവും. ഇവിടുത്തെ താമസക്കാര്‍ അതാത് ലോക്കല്‍ അതോറിറ്റികളുടെ വെയി്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടാവും. സ്ഥിരം പാര്‍പ്പിടം ലഭിക്കുന്നതോടെ അവര്‍ക്ക് അതിലേക്ക് മാറാം. 738 കുടുംബങ്ങളിലായി 3,428 മുതിര്‍ന്നവരും 1,571 കുട്ടികളും ഇപ്പോള്‍ എമര്‍ജന്‍സി അക്കോമഡേഷനുകളില്‍ താമസിക്കുന്നുണ്ട്. ഇതില്‍ 637 കുടുംബങ്ങളും ഡബ്ലിനിലാണ്.




Scroll To Top