Sunday December 11, 2016
Latest Updates

മോഡ്യൂലര്‍ ഹോമുകള്‍ :പദ്ധതി പാഴ് വേല,യഥാര്‍ഥ വീടിനെക്കാള്‍ വില,പദ്ധതി ഉപേക്ഷിക്കണമെന്ന് ടി ഡി 

മോഡ്യൂലര്‍ ഹോമുകള്‍ :പദ്ധതി പാഴ് വേല,യഥാര്‍ഥ വീടിനെക്കാള്‍ വില,പദ്ധതി ഉപേക്ഷിക്കണമെന്ന് ടി ഡി 

ഡബ്ലിന്‍:സര്‍ക്കാരിന്റെ മോഡ്യുലര്‍ ഹോം പദ്ധതി പാഴ്‌വേലയാകുന്നു. പദ്ധതി താറുമാറായെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ മിഖായേല്‍ ഒ ബ്രീന്‍ പറഞ്ഞു. പരിസ്ഥിതി വകുപ്പിന്റെ കണക്കുകള്‍ക്കനുസരിച്ച് യഥാര്‍ഥ വീടുകള്‍ നിര്‍മിക്കുന്നതിനു ചെലവാകുന്നതിനേക്കാള്‍ 11,000 യുറോ കൂടുതല്‍ വേണം ഈ താല്‍ക്കാലിക വീടുകള്‍ നിര്‍മിക്കാന്‍. 

ഓരോ മോഡ്യുലര്‍ വീടുകള്‍ നിര്‍മിക്കുന്നതിനും വേണ്ടിവരുന്നത് 191,000 യുറോയാണ്. നിര്‍മാണത്തിനു സമയം കുറവ് മതിയെന്നതിനാലും ക്രിസ്മസിനു മുമ്പ് താമസിക്കാനാകുമെന്നതിനാലും ഈ തുക ചെലവാക്കുന്നതില്‍ നഷ്ടമില്ലെന്നാണ് പരിസ്ഥിതി മന്ത്രിയുടെ അഭിപ്രായം.പദ്ധതി നടപ്പാക്കുന്ന ചില പ്രദേശങ്ങളില്‍ യഥാര്‍ഥ വീടുകളുടെ വില 150,000 യുറോ മുതലാണ്.

എന്തെങ്കിലും ദീര്‍ഘവീക്ഷണമുണ്ടെങ്കില്‍ മോഡ്യൂലര്‍ ഹോമുകള്‍ക്കായി കരുതുന്ന 4.2 മില്യന്‍ യുറോയുടെ ഫണ്ട് വില കുറഞ്ഞ തോതിലുള്ള യഥാര്‍ഥ വീടുകള്‍ വാങ്ങി നല്കുന്നതിനാണ് ചെലവഴിക്കേണ്ടതെന്നും ഇനിയും അതു നടപ്പാക്കാന്‍ വൈകിയിട്ടില്ലെന്നും ഈ പദ്ധതി എതിര്‍ത്ത ടിഡി റൂത്ത് കൂപ്പിന്‍ഗര്‍ പറഞ്ഞു. ഇപ്രകാരം ചെയ്താല്‍ ഇപ്പോള്‍ ഹോട്ടലുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് താല്‍ക്കാലിക വീടുകള്‍ക്ക് പകരം യഥാര്‍ഥ വീടുകളില്‍ താമസിക്കാനാകുമെന്നും കൂപ്പിന്‍ഗര്‍ അഭിപ്രായപ്പെട്ടു.

Scroll To Top