Thursday December 08, 2016
Latest Updates

നരേന്ദ്രമോഡി സെപ്റ്റംബര്‍ 23 ന് ഡബ്ലിനിലെത്തും,അയര്‍ലണ്ടില്‍ എയര്‍ ഇന്ത്യയ്ക്ക് താവളം ഒരുക്കാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കും 

നരേന്ദ്രമോഡി സെപ്റ്റംബര്‍ 23 ന് ഡബ്ലിനിലെത്തും,അയര്‍ലണ്ടില്‍ എയര്‍ ഇന്ത്യയ്ക്ക് താവളം ഒരുക്കാന്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കും 

ഡബ്ലിന്‍:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സെപ്റ്റംബര്‍ 23 ന് അയര്‍ലണ്ടില്‍ എത്തും.അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മോഡി ഡബ്ലിനില്‍ എത്തുന്നത്.

അന്താരാഷ്ട്ര യാത്രകള്‍ക്ക് സഹായിക്കും വിധം എയര്‍ ഇന്ത്യയ്ക്ക് ഡബ്ലിനില്‍ പുതിയ ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കായാണ് പ്രധാനമായും മോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശനം.ഏവിയേഷന്‍ മേഖലയിലടക്കമുള്ള മറ്റു വ്യാപാര ബന്ധങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

നവംബറില്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കുമ്പോള്‍ മോഡി അയര്‍ലണ്ടിലും എത്തുമെന്നായിരുന്നു പ്രതീക്ഷ.എന്നാല്‍ യാത്ര നേരത്തേയാക്കുകയായിരുന്നു.ഡബ്ലിനില്‍ പൊതു സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന് അറിവായിട്ടില്ല.അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ നാല് മാസത്തിനിടെ 16 രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയുടെ അടുത്ത അന്താരാഷ്ട്ര പര്യടനം തുര്‍ക്കി, യു.എസ്,അയര്‍ലണ്ട് തുടങ്ങിയ രാഷ്ട്രങ്ങളിലേക്കാണെന്ന അറിയിപ്പ് ഇന്നലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തു വിട്ടത്.സെപ്റ്റംബറില്‍ യു.എസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി ജര്‍മനിയിലും അദ്ദേഹം വിമാനമിറങ്ങുമെന്നാണ് സൂചനകള്‍.

നവംബറിലാണ് യു.കെയിലേക്കുള്ള മോഡിയുടെ യാത്ര.നേരത്തെ തീരുമാനിച്ച പ്രകാരമുള്ള മോഡിയുടെ റഷ്യാ പര്യടനവും ഇതിനിടയില്‍ നടക്കേണ്ടതുണ്ട്. ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്‍ മീറ്റിംഗിനായാണ് മോഡി റഷ്യയിലെ അസ്ത്രാഖാനിലെത്തുന്നത്. നേരത്തെ 2006ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി ഇവിടെ സന്ദര്‍ശിച്ചിരുന്നു.
അയര്‍ലണ്ട് സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പറക്കുക. കഴിഞ്ഞ സെപ്റ്റംബറില്‍ മോഡി അമേരിക്കയില്‍ എത്തിയിരുന്നു. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇത്തവണത്തെ യാത്ര. കഴിഞ്ഞ വര്‍ഷം മാഡിസണ്‍ സ്‌ക്വയറില്‍ നടത്തിയത് പോലെ ഇത്തവണയും മോദി അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നുണ്ട്.

Scroll To Top