Sunday December 11, 2016
Latest Updates

ഇന്ത്യയും അയര്‍ലണ്ടും ഇരു രാജ്യങ്ങളിലേയ്ക്കും വിമാന സര്‍വീസ് ആരംഭിക്കുമെന്ന് നരേന്ദ്രമോഡി

ഇന്ത്യയും അയര്‍ലണ്ടും ഇരു രാജ്യങ്ങളിലേയ്ക്കും വിമാന സര്‍വീസ് ആരംഭിക്കുമെന്ന് നരേന്ദ്രമോഡി
ഡബ്ലിന്‍: ഇന്ത്യയുംഅയര്‍ലണ്ടും പരസ്പരംഇരു രാജ്യങ്ങളിലേയ്ക്കും നേരിട്ട്   വിമാനസര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.ഡബ്ലിനിലെ പാര്‍ലിമെന്റ് ഹൌസില്‍ഐറിഷ്പ്രധാനമന്ത്രി എന്ട കെന്നിയുമായി നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകവേയാണ് മോഡി ഇക്കാര്യം അറിയിച്ചത്.ഇന്ത്യയുടെയും അയര്‍ലണ്ടിന്റെയും ടൂറിസം വളര്‍ച്ചയ്ക്ക് ഇത് കുതിപ്പ് നല്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഐ ടി വ്യവസായത്തിന്റെയും ഡിജിറ്റല്‍യുഗത്തിന്റെയും അവസരങ്ങളുടെഗുണഫലങ്ങള്‍മുതലെടുക്കുവാന്‍ ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.ഇതിനു വേണ്ടി രൂപീകരിച്ചിരിക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് വികസനത്തിനുള്ള രൂപരേഖ തയാറാക്കുമെന്ന് മോഡി പറഞ്ഞു.
അയര്‍ലണ്ടിന്റെ വിസ നയം ഇന്ത്യയില്‍ നിന്നുള്ള ഐടി കമ്പനികള്‍ക്ക് ഗുണകരമായ വിധത്തില്‍ പരിവര്‍ത്തനം ചെയ്യണമെന്നും പ്രധാനമന്ത്രി ഐറിഷ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
പ്രധാനമന്ത്രിയുടെ മീഡിയ സ്റ്റേറ്റ്‌മെന്റിന്റെ വീഡിയോ കാണാം

RELATED LINK
നരേന്ദ്ര മോഡിയുടെ ഡബ്ലിന്‍ സന്ദര്‍ശനം: ഫോട്ടോ ഗാലറി 1
ഇന്ത്യയെ പരിചയപ്പെടുത്തി മോഡി,ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാനുറച്ചൊരു ഡബ്ലിന്‍ വരവ് !
Scroll To Top