Friday December 09, 2016
Latest Updates

പ്രധാനമന്ത്രിയുടെ ഡബ്ലിന്‍ സമ്മേളനം,ക്ഷണക്കത്തുകള്‍ ഇന്ന് മുതല്‍ അയച്ചു തുടങ്ങും,എന്ടാ കെന്നി ,നരേന്ദ്രമോഡിയ്ക്ക് വിരുന്നു സല്‍ക്കാരം ഒരുക്കി ആദരിക്കും 

പ്രധാനമന്ത്രിയുടെ ഡബ്ലിന്‍ സമ്മേളനം,ക്ഷണക്കത്തുകള്‍ ഇന്ന് മുതല്‍ അയച്ചു തുടങ്ങും,എന്ടാ കെന്നി ,നരേന്ദ്രമോഡിയ്ക്ക് വിരുന്നു സല്‍ക്കാരം ഒരുക്കി ആദരിക്കും 

ഡബ്ലിന്‍:പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ള പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ക്ഷണക്കത്തുകള്‍ ഇന്ന് മുതല്‍ അയച്ചു തുടങ്ങും. 

സെപ്റ്റംബര്‍ 23 നാണ് നരേന്ദ്രമോഡി അയര്‍ലണ്ടില്‍ എത്തുന്നത്.ഇന്ത്യാക്കാരുമായി കൂടികാഴ്ച നടത്തുന്നതിനുവേണ്ടി ഇന്ത്യന്‍ എംബസിയ്ക്ക് തൊട്ടടുത്തുള്ള ഡബ്ലിള്‍ ട്രീ ഹോട്ടലിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗം,സാംസ്‌കാരിക പരിപാടികള്‍,റിഫ്രഷ്‌മെന്റ് എന്നിവയാണ് ഡബ്ലിള്‍ ട്രീ ഹോട്ടലിലെ കാര്യ പരിപാടിയില്‍ ക്രമപ്രകാരം ഒരുക്കിയിരിക്കുന്നത്.കുട്ടികള്‍ക്ക് യോഗത്തില്‍ പ്രവേശനം അനുവദിക്കുന്നില്ല.നിര്‍ദേശങ്ങള്‍ ക്ഷണകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആകെ 950 പേര്‍ക്കുള്ള സീറ്റിംഗ് കപ്പാസിറ്റിയെ സമ്മേളന വേദിയ്ക്ക് ഉള്ളു.എന്നാല്‍ 1300 പേരോളം യോഗത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു അപേക്ഷിച്ചിട്ടുണ്ട്.ആദ്യം വരുന്നവര്‍ക്ക് ഇരിക്കുവാനുള്ള സൗകര്യം ലഭിക്കും.കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചയിലുണ്ട്. മണിക്കൂറുകളോളം നീളുന്ന പരിപാടികളാണ് ഡബ്ലിള്‍ ട്രീ ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്.

ഐറിഷ് പ്രധാനമന്ത്രി എന്ടാ കെന്നി ഒരുക്കുന്ന സല്‍ക്കാരത്തിന് ശേഷമായിരിക്കും നരേന്ദ്രമോഡി ഡബ്ലിള്‍ ട്രീ ഹോട്ടലില്‍ എത്തുക.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സ്വീകരിക്കുവാന്‍ വിപുലമായ സംവിധാനങ്ങളാണ് ഐറിഷ് സര്‍ക്കാര്‍ ഒരുക്കുന്നത് 

Scroll To Top