Saturday December 03, 2016
Latest Updates

2014ലെ 24 ദിവസങ്ങളില്‍ മോദി വിദേശ യാത്രയില്‍; ചെലവുകള്‍ പുറത്തുവിടാന്‍ വിസ്സമ്മതിച്ചു 

2014ലെ 24 ദിവസങ്ങളില്‍ മോദി വിദേശ യാത്രയില്‍; ചെലവുകള്‍ പുറത്തുവിടാന്‍ വിസ്സമ്മതിച്ചു 

ന്യൂഡല്‍ഹി: 2014ല്‍ പ്രധാനമന്തി നരേന്ദ്രമോദി ഭരണത്തിലിരുന്ന 220 ദിവസങ്ങളില്‍ 24 ദിവസം അദ്ദേഹം വിദേശത്തായിരുന്നുവെന്ന് വിവരാവകാശ രേഖ. കഴിഞ്ഞവര്‍ഷം മോദി എട്ടു രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അതില്‍ അഞ്ചു ദിവസം അമേരിക്കയിലായിരുന്നു. ബ്രസീല്‍, ആസ്‌ത്രേലിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നാലുദിവസവും ജപ്പാനില്‍ മൂന്നുദിവസവും മ്യാന്‍മറില്‍ രണ്ടും ഭൂട്ടാനിലും ഫിജിയിലും ഓരോദിവസവും താമസിച്ചതായും രേഖയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം നേപ്പാള്‍ മാത്രമാണ് മോദി രണ്ടുതവണ സന്ദര്‍ശിച്ച രാജ്യം. ഓഗസ്റ്റ് മൂന്നുമുതല്‍ അഞ്ചുവരെയും നവംബര്‍ 25 മുതല്‍ 27 വരെയുമാണ് മോദി നേപ്പാളില്‍ താമസിച്ചത്. രണ്ടാമത്തെ സന്ദര്‍ശനം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. നിലവില്‍ മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലാണ് നരേന്ദ്രമോദി. അടുത്തമാസം ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കുകയാണ്.

എന്നാല്‍, വിദേശ യാത്രകള്‍ക്കു ചെലവായ തുകയെത്രയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) വെളിപ്പെടുത്താന്‍ തയാറായില്ല. അതേസമയം ആഭ്യന്തരയാത്രകളുടെ ചെലവുവിവരങ്ങള്‍ പി.എം.ഒയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കഴിഞ്ഞവര്‍ഷം 48 ആഭ്യന്തരയാത്രകളാണ് മോദി നടത്തിയത്. അതില്‍ 19 എണ്ണം അനൗദ്യോഗിക യാത്രകളായിരുന്നു.

Scroll To Top