Monday December 05, 2016
Latest Updates

മോഡിയുടെ കോട്ട് ലേലത്തിന് ,വില ഒരു കോടി,ഇനിയും കൂടും 

മോഡിയുടെ കോട്ട് ലേലത്തിന് ,വില ഒരു കോടി,ഇനിയും കൂടും 

സൂറത്ത്:പ്രധാനമന്ത്രി മോഡിയുടെ വിശിഷ്ടമായ കോട്ടിന് കോടിയുടെ വിലയിട്ട് ഗുജറാത്തി വ്യവസായികള്‍. എതിരാളികള്‍ മോഡിയുടെ കോട്ടിനെ പുച്ഛിച്ചു കളിയാക്കേണ്ടയെന്ന് തെളിയിച്ചു കൊണ്ടാണ് പത്തു ലക്ഷം രൂപയുടെ കോട്ടിന് ഒരു കോടി രൂപ വിലയിട്ടു മോഡിയുടെ സ്വന്തം നാട്ടുകാര്‍ രംഗത്ത് വന്നത്. 

അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ച സ്വന്തം പേരെഴുതിയ പത്ത് ലക്ഷം രൂപയുടെ കോട്ട് ലേലത്തില്‍ വച്ചു. ഗുജറാത്തിലെ സൂറത്തില്‍ നടക്കുന്ന ലേലത്തില്‍ ഇതുവരെ ഒരു കോടി രൂപ വരെ തുക ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് ലേലം നടക്കുന്നത്. 

ബി.ജെ.പി നേതാവായ രാജുഭായ് അഗര്‍വാള്‍ എന്ന വ്യവസായിയാണ് ആദ്യം ലേലത്തിനു മുന്നോട്ടുവന്നത്. 51 ലക്ഷം രൂപയാണ് അഗര്‍വാള്‍ കോട്ടിന് വിലയിട്ടത്.പിന്നീട് അഗര്‍വാളിനെ കടത്തിവെട്ടി ടെക്‌സ്‌റ്റൈല്‍ വ്യാപാരിയായ സുരേഷ് അഗര്‍വാള്‍ ഒരു കോടി രൂപ കോട്ടിന് വിലയിട്ട് മുന്നോട്ടുവന്നു.സൂറത്തിലെ സയന്‍സ് സെന്ററിലാണ് കോട്ട് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 

മോഡിയുടെ പ്രതിമയില്‍ കോട്ട് ധരിപ്പിച്ച നിലയിലാണ്. ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന് ഉപയോഗിക്കാനാണ് മോഡിയുടെ നിര്‍ദേശം. 

Scroll To Top