Saturday December 10, 2016
Latest Updates

ശിവഗിരിയില്‍ മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ അദ്ധ്യക്ഷനാവാന്‍ ക്ഷണിച്ചു,വെള്ളാപ്പള്ളിയെ പാഠം പഠിപ്പിക്കാന്‍ ശിവഗിരി മഠം 

ശിവഗിരിയില്‍ മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ അദ്ധ്യക്ഷനാവാന്‍ ക്ഷണിച്ചു,വെള്ളാപ്പള്ളിയെ പാഠം പഠിപ്പിക്കാന്‍ ശിവഗിരി മഠം 

തിരുവനന്തപുരം: കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് എസ്എന്‍ഡിപി യോഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തഴഞ്ഞുവെങ്കില്‍, കൊല്ലത്തുനിന്നു നേരേ ശിവഗിരിയിലേക്ക് എത്തുന്ന നരേന്ദ്ര മോഡി പങ്കെടുക്കുന്ന ചടങ്ങിലെ അദ്ധ്യക്ഷനായി മുഖ്യമന്ത്രിയെ ശിവഗിരി മഠം ക്ഷണിച്ചു.

മുഖ്യമന്ത്രിയെ കൊല്ലത്തെ ചടങ്ങില്‍ ഒഴിവാക്കിയ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് ശിവഗിരിയില്‍ നിന്നു വൈകി ക്ഷണം വന്നിരിക്കുന്നത്.

ഇതിനു രണ്ടു കാരണമാണുള്ളത്. ഒന്ന്, ശിവഗിരി മഠവും വെള്ളാപ്പള്ളി നടേശനുമായുള്ള ശത്രുത. രണ്ട്, മോഡിയെ ശിവഗിരിയില്‍ എത്തിക്കാന്‍ നേരത്തേ ബിജെപി കേരള അദ്ധ്യക്ഷന്‍ വി. മുരളീധരനോട് ആവശ്യപ്പെട്ടിട്ട് അദ്ദേഹം അത് അവഗണിച്ചതിലെ പ്രതിഷേധം.ശിവഗിരി മഠത്തിന്റെ ക്ഷണം ഉമ്മന്‍ചാണ്ടി സ്വീകരിക്കുമെന്നു തന്നെയാണ് കരുതുന്നത്.

നാളെ വൈകിട്ട് നാലരയ്ക്കാണ് ശിവഗിരിയിലെ ചടങ്ങ്. പാപനാശത്തു ഹെലികോപ്ടറില്‍ ഇറങ്ങുന്ന മോഡിയെ ശിവഗിരിയിലേക്ക് ആനയിക്കും.

ശിവഗിരിയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനത്തില്‍ നിന്ന് ബിജെപി നേതാക്കളെയും ആര്‍എസ്എസ് നേതാക്കളെയും പാടെ തഴഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശിവഗിരി മഠവുമായി ഉരസുന്നത് നല്ലതല്ലെന്ന തിരിച്ചറിവില്‍ ആര്‍ എസ് എസാണ് ഇപ്പോള്‍ ശിവഗിരി മഠത്തോട് സമാധാന ദൂതുമായി എത്തിരിക്കുന്നത്. അവരുടെ അറിവോടെയും താത്പര്യത്തോടെയുമാണ് ഉമ്മന്‍ ചാണ്ടിയെ ശിവഗിരിയില്‍ ക്ഷണിച്ച് കൊല്ലത്തെ പ്രശ്‌നത്തിനു ഗുരുസമാധിയില്‍ പരിഹാരമുണ്ടാക്കാനും ശ്രമിക്കുന്നത്.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് നിര്‍വഹിക്കുന്നത്. ആ ചടങ്ങില്‍ മുഖ്യമന്ത്രിയെയാണ് നേരത്തേ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. അതിലും മാറ്റമില്ല.

തന്നെ തഴഞ്ഞ വെള്ളാപ്പള്ളിയോടു കണക്കുതീര്‍ക്കാനുള്ള അവസരമായി ഇതിനെ ഉമ്മന്‍ ചാണ്ടി ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.

Scroll To Top