Wednesday April 26, 2017
Latest Updates

മോഡിയെ കാണാന്‍ വെള്ളാപ്പള്ളി ഡല്‍ഹിയ്ക്ക്,ലക്ഷ്യം രാഷ്ട്രീയ കക്ഷിക്ക് പിന്തുണ നേടാന്‍ 

മോഡിയെ കാണാന്‍ വെള്ളാപ്പള്ളി ഡല്‍ഹിയ്ക്ക്,ലക്ഷ്യം രാഷ്ട്രീയ കക്ഷിക്ക് പിന്തുണ നേടാന്‍ 

ആലപ്പുഴ: എസ്എന്‍ഡിപിയുടെ രാഷ്ട്രീയ രൂപീകരണത്തിന് ബിജെപിയുടെ പിന്തുണ തേടി വെള്ളാപ്പള്ളി വീണ്ടും ഡല്‍ഹിക്ക്. ഇത്തവണ. മോഡിയുമായി നേരിട്ടുള്ള കൂടിക്കാഴ്ച്ചയാക്കാണ് വെള്ളാപ്പള്ളി ഇന്ന് ഡല്‍ഹിക്ക് തിരിക്കുന്നത്. മറ്റന്നാളാണ് കൂടിക്കാഴ്ച്ച നടക്കുക. രാഷ്ട്രീയം ചര്‍ച്ചാവിഷയമല്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളിയെങ്കിലും കേരള രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയം ചര്‍ച്ചാ വിഷയമാകുമെന്നാണ് ലഭ്യമായ സൂചന.
അയര്‍ലണ്ട് അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം മോഡി ഇന്നലെയാണ് മടങ്ങിയത്.ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ച ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല രാഷ്ട്രീയപ്പാര്‍ട്ടിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ എസ്.എന്‍.ഡി.പി ജോയിന്റ് സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി കേരളയാത്രയും നടത്തുന്നുണ്ട്.
എസ്.എന്‍.ഡി.പി കൊല്ലത്ത് സ്ഥാപിച്ച ആര്‍.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനത്തിന് മോഡിയെ ക്ഷണിക്കുമെന്ന് വെള്ളാപ്പള്ളി അറിയിച്ചു.

Scroll To Top