Saturday December 03, 2016
Latest Updates

മോഡിയോടൊപ്പം അയര്‍ലണ്ടിലെത്തുന്നത് വന്‍ സംഘം,104 ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുത്തു, 30 സ്‌പെഷ്യല്‍ വാഹനങ്ങള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും,എംബസി ഒരുങ്ങുന്നത് പ്രധാനമന്ത്രിയുടെ വരവ് ഉത്സവമാക്കാന്‍….

മോഡിയോടൊപ്പം അയര്‍ലണ്ടിലെത്തുന്നത് വന്‍ സംഘം,104 ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുത്തു, 30 സ്‌പെഷ്യല്‍ വാഹനങ്ങള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും,എംബസി ഒരുങ്ങുന്നത് പ്രധാനമന്ത്രിയുടെ വരവ് ഉത്സവമാക്കാന്‍….

ഡബ്ലിന്‍:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയുടെയും ഐറിഷ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും,യാത്രാ സംവിധാനങ്ങള്‍ക്കും വേണ്ടി ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥപ്പട തന്നെ ഇന്ന് മുതല്‍ എത്തി തുടങ്ങിയിട്ടുണ്ട്.എസ്ജി പി യുടെയും,പ്രധാനമന്ത്രിയുടെ ആരോഗ്യവിഭാഗത്തിന്റെയും ഏതാനം ഉദ്യോഗസ്ഥരാണ് ഇന്നെത്തിയത്.ആകാശവാണി,ദൂരദര്‍ശന്‍,അടക്കമുള്ള മാധ്യമ പ്രതിനിധികളുടെ ആദ്യ സംഘവും ഡല്‍ഹിയില്‍ നിന്നും ഇന്നെത്തി.

പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് വിദേശകാര്യ വകുപ്പിന്റെ മുപ്പതോളം ഉദ്യോഗസ്ഥരാണ് ഡബ്ലിനില്‍ വിവിധ ചുമതലയൊരുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.ലണ്ടന്‍,റോം,വിയന്ന അടക്കമുള്ള യൂറോപ്യന്‍ ഓഫിസുകളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് ഡബ്ലിനില്‍ എത്തുന്നത്.അടുത്ത ദിവസം കൂടുതല്‍ പേര്‍ എത്തും.

പ്രധാനമന്ത്രിയുടെ വരവിനു മുന്നോടിയായി എത്തിയ മാധ്യമ സംഘത്തെ കൂടാതെ മോഡിയോടൊപ്പവും വലിയൊരു സംഘം പത്രപ്രവര്‍ത്തകരും എത്തുന്നുണ്ട്.

സെപ്റ്റംബര്‍ 23 ന് ബുധനാഴ്ച്ച രാവിലെ 11 മണിയ്ക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രധാനമന്ത്രിയ്ക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് ഐറിഷ് പ്രധാനമന്ത്രി എന്ടാ കെന്നി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം ഒരുക്കുന്ന വിരുന്നില്‍ അയര്‍ലണ്ടിലെ മന്ത്രിസഭാംഗങ്ങളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

മോഡി അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ കാണുന്നതിനായി ഒരുക്കിയിരിക്കുന്ന യോഗം ഡബിള്‍ ട്രീ ഹോട്ടലില്‍ 1.15 നാണ് ആരംഭിക്കുക.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഡബ്ലിള്‍ ട്രീ ഹോട്ടലിലെ 104 റൂമുകള്‍ ഇന്ത്യന്‍ സംഘാംഗങ്ങള്‍ക്ക് താമസിക്കുന്നതിനും ഓഫിസ് ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമായി ഇന്ന് മുതല്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്.ഉദ്യോഗസ്ഥന്‍മാരുടെ യാത്രയ്ക്ക് മാത്രമായി മുപ്പതോളം വാഹനങ്ങളും ഇന്ന് മുതല്‍ ഇന്ത്യന്‍ എംബസിയ്ക്കായി ഓടുന്നുണ്ട്.

സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍,ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ

RELATED NEWS

അയര്‍ലണ്ടിലേയ്ക്ക് വരാന്‍ തയാറെടുത്തു മോഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്,ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ബന്ധം ദൃഡമാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി http://irishmalayali.com/fb-post-modi/

Scroll To Top