Saturday December 03, 2016
Latest Updates

മോഡിയുടെ പ്രസംഗത്തിന്റെ പരിഭാഷ പാളി:സുരേന്ദ്രനെ മാറ്റി 

മോഡിയുടെ പ്രസംഗത്തിന്റെ പരിഭാഷ പാളി:സുരേന്ദ്രനെ മാറ്റി 

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ ബി ജെ പി യോഗത്തില്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ തുടക്കം തെറ്റി. ഇതിനെതുടര്‍ന്ന്, അദ്ദേഹത്തെ മാറ്റി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പരിഭാഷ ഏറ്റെടുത്തു.

കേരളത്തിലേക്ക് വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. പരിഭാഷപ്പെടുത്തിയ സുരേന്ദ്രന്‍ ക്ഷമ ചോദിക്കുന്നുവെന്ന ഭാഗം വിഴുങ്ങി. പകരം, കേരളത്തിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ.

ശബരിമല സന്ദര്‍ശനമായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്ന കേരള സന്ദര്‍ശന പരിപാടിയെന്നും അത് നടന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, സുരേന്ദ്രന്റെ പരിഭാഷയില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. കേരളത്തില്‍ വലിയ മാറ്റം നടക്കുന്ന ഘട്ടത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു പരിഭാഷ.

തെറ്റുപറ്റിയതോടെ സുരേന്ദ്രനെ പരിഭാഷക സ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അതേറ്റെടുക്കുകയായിരുന്നു

വിലത്തകര്‍ച്ച മൂലം ബുദ്ധിമുട്ടുന്ന കേരളത്തിലെ റബര്‍ കര്‍ഷകരെ സഹായിക്കാനായി റബറിനെ മേക്കിങ് ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്കി.പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ മോഡി തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കും.മത്സ്യബന്ധനതൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്നും സ്റ്റാര്‍ട്ടപ്പ് പദ്ധതികളില്‍ വനിതകള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
2100കോടി രൂപ പ്രധാനമന്ത്രി മുദ്രയോജനയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയെന്ന് മോഡി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു

Scroll To Top