Thursday December 08, 2016
Latest Updates

മോഡിയുടെ അയര്‍ലണ്ടിലെ ഭാഷാ പ്രയോഗത്തെച്ചൊല്ലി ഇന്ത്യയില്‍ വിവാദം പുകയുന്നു,സി പി ഐ (എം) മോഡിയ്‌ക്കെതിരെ രംഗത്ത് 

മോഡിയുടെ അയര്‍ലണ്ടിലെ ഭാഷാ പ്രയോഗത്തെച്ചൊല്ലി ഇന്ത്യയില്‍ വിവാദം പുകയുന്നു,സി പി ഐ (എം) മോഡിയ്‌ക്കെതിരെ രംഗത്ത് 

ന്യൂ ഡല്‍ഹി :ഇന്ത്യന്‍ സെക്കുലറിസ്റ്റുകളെ വിമര്‍ശിച്ച് നരേന്ദ്രമോഡി അയര്‍ലണ്ടില്‍ നടത്തിയ പ്രസ്താവന വിവാദമാവുന്നു. അദ്ദേഹത്തെപ്പോലെ ഉന്നതസ്ഥാനം വഹിക്കുന്ന ഒരാള്‍, രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ അഭിപ്രായ വ്യത്യാസം തീര്‍ക്കാന്‍ വിദേശ സന്ദര്‍ശന സമയത്തെ ഒരു വേദി ഉപയോഗിച്ചത് തികച്ചും നിര്‍ഭാഗ്യകരമെന്നുമാണ് മോഡിക്കെതിരെ രംഗത്തെത്തിയിരിക്കുന്ന സി പി എം പറയുന്നത്.

ഇത്തരം വിലകുറഞ്ഞ ഒരു പ്രവണത മുമ്പ് മറ്റാരില്‍ നിന്നും ഉണ്ടായിട്ടില്ല. മിക്കവാറും എല്ലാ സമയവും വിദേശത്ത് ചിലവഴിക്കുന്ന മോഡിക്ക് ഇന്ത്യയില്‍ വെച്ച് രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ക്കാന്‍ സമയം കിട്ടുന്നില്ലെന്നും അതിനാലാണ് വിദേശത്തെ ഒരു സന്ദര്‍ഭം അദ്ദേഹം ഇതിനായി ഉപയോഗിച്ചതെന്നും തന്റെ പ്രസ്താവനയില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരിഹസിച്ചു. 

ഭരിക്കാന്‍ നില്‍ക്കാതെ ഒരു പ്രധാനമന്ത്രി 16 മാസങ്ങള്‍ക്കുളളില്‍ ഇത്രയധികം വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുന്നത് വളരെ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടില്‍ തന്നെ സ്വീകരിക്കാനെത്തിയ ഐറിഷ് കുട്ടികള്‍ സംസകൃത ശ്ലോകങ്ങള്‍ ചൊല്ലിയപ്പോഴാണ്, ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ സെക്കുലറിസ്റ്റുകള്‍ ഇതു വിവാദമാക്കിയേനേ എന്ന് മോഡി പറഞ്ഞത്. ഇതാണ് പ്രതിഷേധനത്തിനിട വരുത്തിയത്. 

്. 

Scroll To Top