Sunday December 04, 2016
Latest Updates

മോഡി മംഗോളിയയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു

മോഡി മംഗോളിയയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു

ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മംഗോളിയയിലെത്തി. മംഗോളിയന്‍ പാര്‍ഡലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ച മോഡി ലോകത്തിന് മംഗോളിയന്‍ ജനാധപത്യം പുതു വെളിച്ചമാണെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മംഗോളിയന്‍ പ്രധാനമന്ത്രി ഷിമഡ് സെയ്കന്‍ബ്ലിഗുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും മംഗോളിയയും തമ്മില്‍ സുപ്രധാനമായ പതിനാലു കരാറുകളില്‍ ഒപ്പുവച്ചു.

മംഗോളിയ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്കുമായി മംഗോളിയയ്ക്ക് ഇന്ത്യയുടെ 100 കോടി ഡോളര്‍ സഹായം നല്‍കുമെന്നും മോദി പറഞ്ഞു.

പതിനാലോളം മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിന് ധാരണയായിരിക്കുന്നത്. പുതിയ വിമാന സര്‍വീസുകള്‍, ജയിലില്‍ കഴിയുന്ന പൗരന്മാരെ പരസ്പരം കൈമാറല്‍, സാംസ്‌കാരിക സഹകരണം , ചികിത്സാ മേഖലകളില്‍ പുതിയ പദ്ധതികള്‍, ഊര്‍ജ രംഗത്തെ കൊടുക്കല്‍ വാങ്ങലുകള്‍, വാണിജ്യ-സാമ്പത്തിക രംഗത്തെ സഹകരണം തുടങ്ങിയ കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്.

മംഗോളിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത മോദി മംഗോളിയയുടെ സര്‍വതോന്മുഖമായ പുരോഗതിക്ക് ഇന്ത്യയുടെ സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി മംഗോളിയയിലെ ഉലാന്‍ ബത്തോറില്‍ മംഗോളിയന്‍ യൂണിവേഴ്സ്റ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തറക്കല്ലിട്ടു. മംഗോളിയയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച്ച വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഉത്തരകൊറിയയിലേക്ക് യാത്ര തിരിക്കും.

Scroll To Top