Tuesday December 06, 2016
Latest Updates

പ്രവാസി ഭാരതീയര്‍ക്ക് വേണ്ടി എല്ലാ എംബസികളിലും ക്ഷേമനിധി ആരംഭിക്കും,ദൂബായ് ഇന്ത്യാക്കാരുടെ മനം കവര്‍ന്ന് പ്രധാനമന്ത്രി(വീഡിയോ)

പ്രവാസി ഭാരതീയര്‍ക്ക് വേണ്ടി എല്ലാ എംബസികളിലും ക്ഷേമനിധി ആരംഭിക്കും,ദൂബായ് ഇന്ത്യാക്കാരുടെ മനം കവര്‍ന്ന് പ്രധാനമന്ത്രി(വീഡിയോ)

modi dubദുബായ്: പ്രവാസി ഭാരതീയര്‍ക്ക് വേണ്ടി എല്ലാ എംബസികളിലും ക്ഷേമനിധി സംവിധാനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അന്‍പതിനായിരത്തോളം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .
ഭീകരവാദത്തെ നേരിടാന്‍ ഭാരതവും യു എ ഇ യും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മോദി നാലര ലക്ഷം കോടിയുടെ നിക്ഷേപം യു എ ഇ ഭാരതത്തില്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു മണിക്കൂറിലധികം നീണ്ട ഉജ്ജ്വലമായ പ്രസംഗത്തില്‍ മലയാളികള്‍ക്ക് മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല.അണ്വായുധ പരീക്ഷണം നടത്തിയതിന് ഭാരതം സാമ്പത്തിക ഉപരോധം നേരിട്ടപ്പോള്‍ രാഷ്ട്രത്തെ താങ്ങി നിര്‍ത്തിയത് പ്രവാസികളാണ് . ഇന്നും സമ്പദ് ഘടനയുടെ നട്ടെല്ല് പ്രവാസി സഹോദരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയല്‍ രാജ്യങ്ങളോടുള്ള ഭാരതത്തിന്റെ സൗഹാര്‍ദ്ദ സമീപനം പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. നേപ്പാളിലും അഫ്ഗാനിലും നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു . ഇന്ന് ലോക രാഷ്ട്രങ്ങളെല്ലാം ഭാരതത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം നൂറ്റിയിരുപത്തഞ്ച് കോടി ഭാരതീയരുടെ ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു . നരേന്ദ്രമോദിയില്‍ ലോകം ദര്‍ശിക്കുന്നത് നൂറ്റിയിരുപത്തഞ്ച് കോടി ഭാരതീയരെ ആണെന്നും ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം വ്യക്തമാക്കി.
നല്ല ഭീകരവാദം ചീത്ത ഭീകരവാദം എന്നൊന്നില്ലെന്നും മാനവികതയ്‌ക്കൊപ്പമാണോ ഭീകരതയ്‌ക്കൊപ്പമാണോ തങ്ങള്‍ നില്‍ക്കേണ്ടതെന്ന് ലോക രാഷ്ട്രങ്ങള്‍ ഉറച്ച തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ചെറുപതിപ്പായിരുന്നു ദുബായി സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം വീക്ഷിക്കാനെത്തിയത്. 

Scroll To Top