Wednesday July 26, 2017
Latest Updates

മോഡിയെ കളിയാക്കാന്‍ ഐറിഷ് മാധ്യമങ്ങളും

മോഡിയെ കളിയാക്കാന്‍ ഐറിഷ് മാധ്യമങ്ങളും

തമിഴ്‌നാട്ടിലെ പ്രളയദുരന്ത ദൃശ്യങ്ങള്‍ വിമാനത്തിലിരുന്ന് വിന്‍ഡോയ്ക്കുള്ളിലൂടെ സഹാനുഭൂതിയോടെ നിരീക്ഷിക്കുന്ന പ്രധാനമന്ത്രി മോഡിയുടെ വ്യാജ ചിത്രം വൈറലായി.അയര്‍ലണ്ടിലെ പത്രങ്ങളും മോഡിയുടെ ചെന്നൈ യാത്ര വാര്‍ത്തയാക്കി. 260 പേരുടെ ജീവനെടുത്ത പ്രളയത്തിന്റെ തീവ്രത മനസിലാക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്ന വിമാന യാത്രയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെയാണ്. ഇത് പ്രധാനമന്ത്രിയുടെ ഇമേജിന് ചെറിയൊരു മങ്ങലേല്‍പ്പിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിമാനത്തിന്റെ ജനലിലൂടെ കാണുന്ന തമിഴ്‌നാടിന്റെ ദുരന്തബാധിത പ്രദേശത്തിന്റെ ദൃശ്യം ഫോട്ടോഷോപ്പില്‍ സൃഷ്ടിച്ചതാണ്. പ്രധാനമന്ത്രി ശരിക്കും വീക്ഷിക്കുന്ന ദൃശ്യവും വ്യാജ ദൃശ്യങ്ങളും പല രൂപത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. modis-morphed-picture_650x400_61449160041

ചന്ദ്രനില്‍ നീല്‍ ആംസ്‌ട്രോംഗിനൊപ്പം നില്‍ക്കുന്ന ചിത്രവും സമുദ്രത്തിനടിയില്‍ സ്രാവിനൊപ്പമുള്ള ചിത്രവും നിമിഷങ്ങള്‍ക്കൊണ്ടാണ് വൈറലായത്. 

വ്യാഴാഴ്ച വൈകുന്നരം പിഐബി ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രം ഒരു മണിക്കൂറിനുള്ളില്‍ ക്ഷമാപണത്തോടെ പിന്‍വലിച്ചു. മലേഷ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ തലകീഴായി സ്ഥാപിച്ച ഇന്ത്യന്‍ ദേശിയപതാകയ്ക്ക് സമീപം നില്‍ക്കുന്ന മോഡിയുടെ ചിത്രം പുറത്തുവിട്ടപ്പോഴും പിഐബി വന്‍ വിമര്‍ശനത്തിനു വഴിതെളിച്ചിരുന്നു. 

Scroll To Top