Tuesday December 06, 2016
Latest Updates

പുകയില ഉത്പന്നങ്ങളില്‍ കൂടുതല്‍ അപായ സൂചനകള്‍ വേണം; നരേന്ദ്ര മോഡി

പുകയില ഉത്പന്നങ്ങളില്‍ കൂടുതല്‍ അപായ സൂചനകള്‍ വേണം; നരേന്ദ്ര മോഡി

പുകയില ഉത്പന്നങ്ങളിലെ നിലവിലെ അപായ സൂചന പാക്കറ്റിന്റെ 60 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ബിജെപി എംപിമാരടക്കമുള്ള പര്‍ലമെന്ററി സമിതിയുടെ നിരീക്ഷണം വന്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പ്രധാന മന്ത്രിയുടെ ഇടപെടല്‍.

ബിജെപി എംപിമാരായ ദിലീപ് ഗാന്ധി, ശ്യാം ചരണ്‍ ഗുപ്ത, രാം പ്രസാദ് എന്നിവരാണ് നേരത്തേ വിവാദങ്ങള്‍ക്ക് തീ കൊളുത്തിയത്. പുകയില കാന്‍സറിനു കാരണമാകുന്നു എന്നു തെളിയിക്കാന്‍ നടത്തിയ പഠനങ്ങളിലൊന്നും തന്നെ നടന്നത് ഇന്ത്യയിലല്ല എന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഇന്ത്യയിലെ ബീഡി വ്യവസായത്തെ തകര്‍ക്കാനുള്ള ആഗോള ഗൂഡാലോചനയുടെ ഭാഗമാണ് പഠനങ്ങള്‍ എന്നായിരുന്നു ശ്യാം ചരണ്‍ ഗുപ്തയുടെ വാദം. പുകയില നിരോധിക്കുകയാനെങ്കില്‍ പ്രമേഹത്തിന് കാരണമാകുന്ന പഞ്ചസാരയും നിരോധിക്കേണ്ടതല്ലേ എന്നും ഗുപ്ത ചോദിച്ചു.

ബിജെപി കേന്ദ്ര നേതൃത്വം വിവാദങ്ങളില്‍ നിന്നും അകലം പാലിച്ചു. പുകയിലയുടെ ഉപയോഗം കുറക്കുന്നതില്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ദമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ജെ പി നഡ പറഞ്ഞു.

 

Scroll To Top