Tuesday December 06, 2016
Latest Updates

ഗൂഗിളിനു മോഡി ഇപ്പോഴും ‘അവിവേകി’ 

ഗൂഗിളിനു മോഡി ഇപ്പോഴും ‘അവിവേകി’ 

ന്യൂഡല്‍ഹി: പ്രശസ്ത സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും അനഭിമതന്‍. ലോകത്തെ ടോപ് 10 ക്രിമിനലായി നരേന്ദ്രമോദിയെ അവതരിപ്പിച്ച ഗൂഗിള്‍ ഇപ്പോള്‍ അദ്ദേഹത്തെ അവിവേകികളായ ലോക പ്രധാനമന്ത്രിമാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്.

വിവേകശൂന്യരായ ഇന്ത്യന്‍ പ്രധാനമന്ത്രിമാരെന്നോ വിവേകശൂന്യരായ ലോക പ്രധാനമന്ത്രിമാരെന്നോ ഗൂഗ്‌ളില്‍ തെരഞ്ഞാല്‍ മോദിയുടെ ചിത്രങ്ങള്‍ ലഭിക്കും. ഒരു പാക് മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. മോദിയെ കൂടാതെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍, തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ്പ് എര്‍ഡോഗന്‍ എന്നിവരും പട്ടികയിലുണ്ട്.

ഈ വര്‍ഷം ആദ്യമാണ് ലോകത്തെ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍പ്പെടുത്തി ഗൂഗ്ള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിച്ചത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഗൂഗിള്‍ ഈ പട്ടിക പിന്നീട് നീക്കം ചെയ്യുകയായിരുന്നു. ഈ വാര്‍ത്തയില്‍ ഗൂഗിളിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

Scroll To Top