Wednesday December 07, 2016
Latest Updates

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനെ എസ്‌കോര്‍ട്ട് ഏജന്‍സികള്‍ വിഴുങ്ങിയെന്ന് ആരോപണം 

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനെ എസ്‌കോര്‍ട്ട് ഏജന്‍സികള്‍ വിഴുങ്ങിയെന്ന് ആരോപണം 

ബാര്‍സിലോണിയ : ലോകത്തിലെ ഏറ്റവും വലിയ ടെക് കൂട്ടായ്മയായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനെ ലൈംഗീക അതിപ്രസരം വിഴുങ്ങിയെന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ബാര്‍സലോണയില്‍ കഴിഞ്ഞ ദിവസം സമാപിച്ച കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരാണ് സ്‌പെയിനിലേക്ക് ഒഴുകിയെത്തിയത്. വിവിധ രാജ്യങ്ങളില്‍നിന്നായി എത്തിയവരെ തെരഞ്ഞ് പിടിക്കാനായി ബാര്‍സലോണയിലെ ഹോട്ടലുകളില്‍ വേശ്യാവത്തി ചെയ്യുന്നവരും തിങ്ങി നിറഞ്ഞു എന്നാണ് ആരോപണം.apricots3-630x267 

ബാര്‍സലോണ നഗരത്തില്‍ ആപ്രികോട്‌സിന്റെ വലിയ ബില്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സ്‌പെയിനിലെ പ്രധാനപ്പെട്ട എസ്‌കോര്‍ട്ട് ഏജന്‍സികളില്‍ ഒന്നാണ് ആപ്രികോട്‌സ്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ വേദിക്ക് സമീപത്തും ആപ്രികോട്‌സ് അവരുടെ വലിയ പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. വീ ആര്‍ റെഡി എന്നായിരുന്നു അവരുടെ ബില്‍ ബോര്‍ഡുകളിലെ സ്ലോഗന്‍. 

ആപ്രിക്കോട്ട് വെബ്‌സൈറ്റില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ ലോഗോ ഉപയോഗിച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് എംഡബ്ല്യുസി അധികൃതര്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായിട്ടല്ല കോണ്‍ഗ്രസിനോട് ബന്ധപ്പെടുത്തിക്കൊണ്ട് സെക്‌സ് ട്രേഡ് ആരോപണങ്ങള്‍ ഉണ്ടാകുന്നത്. അന്തര്‍ ദേശീയ വേദികളിലെ സെക്‌സ് ട്രേഡിംഗിനെതിരെ എതിര്‍ പ്രകടനങ്ങളും നടത്തപ്പെട്ടു

സ്‌പെയിനില്‍ വേശ്യാവൃത്തി നിയമവിരുദ്ധമല്ല. അതുകൊണ്ട് തന്നെ അതിനെ നിയന്ത്രിക്കാന്‍ അധികാരികള്‍ ശ്രമിക്കാറുമില്ല. ബാര്‍സലോണയില്‍ മാത്രം സെക്‌സ് വര്‍ക്കേഴ്‌സിനും ക്ലയന്റ്‌സിനും പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് അത്ര കാര്യക്ഷമമല്ല. 

Scroll To Top