Saturday December 10, 2016
Latest Updates

മൊബൈലില്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഇരുട്ടടി…..

മൊബൈലില്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഇരുട്ടടി…..

ഡബ്ലിന്‍:മൊബൈല്‍ ഫോണില്‍ നിന്ന് ഒരു ചെറിയ ഫേസ് ബുക്ക് മെസ്സേജ് അയയ്ക്കുന്നതിന് പോലും അധികം വൈകാതെ 10 യൂറോ വരെ ബില്ല് അടയ്‌ക്കേണ്ടി വരുമെന്ന് സേവന ദാതാക്കള്‍. കുറഞ്ഞ ഡാറ്റാ അലവന്‍സ് നല്‍കാനുള്ള കമ്പനികളുടെ തീരുമാനമാണ് അയര്‍ലണ്ടിലെ 3.6 സ്മാര്‍ട്ട് ഫോണ്‍ ഇപഭോക്താക്കള്‍ക്ക് ഈ ഇരുട്ടടി നല്‍കുന്നത്.ഫ്രീ ഡാറ്റ പ്ലാനുകള്‍ ഇല്ലാത്ത ഉപഭോക്താക്കളെയാണ് ചാര്‍ജ് വര്‍ധനവ് ബാധിക്കുക. 

നിങ്ങളുടെ ഡാറ്റാ അലവന്‍സിന്റെ പരിധി കഴിഞ്ഞ് ഉപയോഗിക്കുന്ന ഓരോ മെഗാബൈറ്റിനും ഒരു യൂറോ വീതമാണ് മിക്ക ഓപ്പറേറ്റര്‍മാരും ഈടാക്കാന്‍ പോകുന്നത്.അങ്ങനെയാവുമ്പോള്‍ നിശ്ചിത പരിധി കഴിഞ്ഞ് ഫേസ് ബുക്കില്‍ ഒരു മെസ്സേജ് അപ്‌ലോഡ് ചെയ്യുന്നതിനോ അല്ലെങ്കില്‍ ഒരു ഫോട്ടോ തിരയുന്നതിനോ നിങ്ങള്‍ നല്‍കേണ്ടി വരിക 10 യൂറോ വരെയാവും. മിക്ക ഐറിഷ് മൊബൈല്‍ ഓപ്പറേറ്റര്‍മാരും വാഗ്ദാനം ചെയ്യുന്നത് പ്രതിമാസം 0.1 ജിബി മുതല്‍ 1 ജിബി വരെയാണ്. ശരാശരി ഉപയോഗത്തേക്കാള്‍ വളരെ താഴെയാണ് ഇത്. 

ടീറ്റ് ചെയ്യാനും, മെസ്സേജ് അയയ്ക്കാനും, ഫോട്ടോകള്‍ പങ്ക് വെക്കാനുമായി ഓരോ ഉപഭോക്താവും ഏറ്റവും കുറഞ്ഞത് 1.8 ജിബി എങ്കിലും ഓരോ മാസവും ഉപയോഗിക്കുന്നുണ്ട്. ഡാറ്റായുടെ ഉപയോഗം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടി ആയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. NEWS-broadband

Scroll To Top