Saturday December 03, 2016
Latest Updates

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ ഇടിവ്

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ ഇടിവ്

രാജ്യത്തെ മൊബൈല്‍ വിപണിയുടെ 20 വര്‍ഷം നീണ്ട ചരിത്രത്തിലാദ്യമായി മൊബൈല്‍ഫോണ്‍ വില്പനയില്‍ നെഗറ്റീവ് വളര്‍ച്ച. സൈബര്‍ മീഡിയ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വിവരമുള്ളത്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ വില്പനയില്‍ 14.5 ശതമാനം ഇടിവു വന്നതായാണ് കണക്കുകള്‍.

2014ലെ നാലാം പാദത്തില്‍ 6.2 കോടി ഹാന്‍ഡ് സെറ്റുകളാണ് വിറ്റുപോയത്. എന്നാല്‍ 2015 ആദ്യ പാദത്തിലാകട്ടെ ഇത് 5.3 കോടിയായി കുറഞ്ഞു. സ്മാര്‍ട്ട് ഫോണുകളുടെ വില്പനയില്‍ 7.14 ശതമാനവും ഫീച്ചര്‍ ഫോണുകളുടെ വില്പനയില്‍ 18.3 ശതമാനവും ഇടിവുണ്ടായി.

വിപണിയില്‍ ഇടിവ് നേരിട്ടെങ്കിലും വിപണി വിഹിതത്തില്‍ സാംസങ്ങിന് വളര്‍ച്ചയാണുണ്ടായത്. 2014 അവസാന പാദത്തില്‍ 23.7ശതമാനമായിരുന്ന വില്പന 2015 ആദ്യ പാദത്തില്‍ 27.9 ശതമാനമായി ഉയര്‍ന്നു. വിപണിവിഹിതത്തില്‍ രണ്ടാമതുള്ള മൈക്രോമാക്‌സിന്റെ വിഹിതത്തില്‍ കുറവുണ്ടായതായും സൈബര്‍ മീഡിയയുടെ പഠനംപറയുന്നു. സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ 17.8ശതമാനത്തില്‍നിന്ന് 16.2 ശതമാനമായാണ് വില്പന കുറഞ്ഞത്. മൈക്രോസോഫ്റ്റിനാണ് വിപണിവിഹിതത്തില്‍ മൂന്നാം സ്ഥാനം.

Scroll To Top