Monday December 05, 2016
Latest Updates

എല്ലാ പെയ്‌മെന്റുകള്‍ക്കും ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ വരുന്നു !

എല്ലാ പെയ്‌മെന്റുകള്‍ക്കും ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ വരുന്നു !

മൊബൈല്‍ പെയ്‌മെന്റുകള്‍ക്ക് എല്ലാക്കാലത്തേക്കാളേറെയും ശ്രദ്ധ ലഭിക്കുന്ന സമയമാണിത്. ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ടെക്‌നോളജികളില്‍ മുന്‍പന്തിയിലാണ് മൊബൈല്‍ പെയ്‌മെന്റുകളുടെ ഭാവിയും സുതാര്യതയും. 

മൊബൈല്‍ പെയ്‌മെന്റ്‌റ് സംവിധാനം നാളുകളായി നിലവിലുണ്ടെങ്കിലും ഈ രംഗത്തേക്ക് ടെക് രാക്ഷസന്മാര്‍ കടന്നു വന്നതോടെയാണ് ഇതിന്‍ ജനസ്വീകാര്യത വര്‍ദ്ധിപ്പിച്ചത്. ആപ്പിള്‍ പേ, സാംസങ് പേ, ആന്‍ഡ്രോയിഡ് പേ തുടങ്ങി ഈ മേഖലയിലുള്ളത് മുഴുവന്‍ ബിഗ് ഷോട്ട്‌സാണ്. ഇവരെല്ലാം ഓഫര്‍ ചെയ്യുന്നത് ഒന്നാണ്, പണത്തെയും ക്രഡിറ്റ് കാര്‍ഡുകളേയും മൊബൈല്‍ ഫോണ്‍ കൊണ്ട് പകരം വെയ്ക്കു…! 

കമ്പനികള്‍ മൊബൈല്‍ പെയ്‌മെന്റി്‌ന്റെ കാര്യത്തില്‍ ഉത്സാഹം കാണിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് അത്ര ഉത്സാഹമില്ല. ഓണ്‍ലൈന്‍ തട്ടിപ്പുകളും, വിവരം ചോര്‍ത്തലുകളും ആഗോള വ്യാപകമായി നടക്കുമ്പോള്‍ സംശയത്തോടെയാണ് ജനങ്ങള്‍ ഇത്തരം സംവിധാനങ്ങളെ നോക്കി കാണുന്നത്. ഞങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ നിങ്ങളെ എങ്ങനെ വിശ്വസിപ്പിച്ച് ഏല്‍പ്പിക്കും എന്നതാകും ഓരോ കസ്റ്റമറിനും ചോദിക്കാനുള്ളത്. 

മൊബൈല്‍ പെയ്‌മെന്റ് സംവിധാനങ്ങളെല്ലാം മനുഷ്യസാധ്യമായ നിലയില്‍ സുരക്ഷാ പാളിച്ചകളില്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മാസ്റ്റര്‍ കാര്‍ഡ് പ്രതിനിധി ജോണ്‍ ലംബര്‍ട്ട് പറയുന്നു. ആപ്പിള്‍ പേയുമായും സാംസങ് പേയുമായും കരാറില്‍ ഏര്‍പ്പട്ടിരിക്കുന്ന കമ്പനിയാണ് മാസ്റ്റര്‍കാര്‍ഡ്. രണ്ട് തലത്തിലാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഒന്ന് വിവരങ്ങള്‍ സൂക്ഷിക്കുന്നത് ടോക്കണുകളായിട്ടാണ്, ഫോണ്‍ മറ്റൊരാള്‍ എടുത്താലും വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ല. രണ്ട് യഥാര്‍ത്ഥ ഉടമ തന്നെയാണോ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് തിരിച്ചറിയും. അതിനായി വിരലടയാളം, പരമ്പരാഗത പിന്‍ സംവിധാനം എന്നിവയാണ് ഉപയോഗപ്പെടുത്തുന്നത്. 

എന്നാല്‍ ഇതില്‍ പാളിച്ചകള്‍ വരാം. പിന്‍ മോഷ്ടിക്കാനും, വിരലടയാളം കൃത്രിമമായി നിര്‍മ്മിക്കാനോ വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്നതാണ് ഇതിന് കാരണം. ഏത് സംവിധാനത്തിലാണെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകുമെന്നും ലംബര്‍ട്ട് പറയുന്നു.


Scroll To Top