Sunday December 11, 2016
Latest Updates

ഇന്ത്യയിലെ മൊബൈല്‍ കോള്‍ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനംവരെ വര്‍ധിച്ചേക്കും

ഇന്ത്യയിലെ മൊബൈല്‍ കോള്‍ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനംവരെ വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനംവരെ വര്‍ധിച്ചേക്കും. ടെലികോം സ്‌പെക്ട്രം ലേലം ഉയര്‍ന്നനിരക്കില്‍ പോയതാണ് കോള്‍ നിരക്കുകളെ ബാധിക്കുക. 80,000 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് ലേലത്തില്‍ സര്‍ക്കാരിന് 1.10 ലക്ഷം കോടി രൂപയാണ് ലഭിച്ചത്.

19 ദിവസം നീണ്ട ലേലം ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. 1,09,874 കോടി രൂപയുടെ ബിഡ്ഡുകളാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്.

ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ കാലാവധി തീരുന്ന ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനാണ് മുഖ്യമായും ലേലത്തിലൂടെ ശ്രമിച്ചത്. അതേസമയം, റിലയന്‍സ് ജിയോ, ടാറ്റ ടെലി സര്‍വീസസ്, ടെലിവിങ്‌സ് (യൂണിനോര്‍), എയര്‍സെല്‍ എന്നിവ പുതിയ ലൈസന്‍സിനായി ശ്രമം നടത്തി.

2015-16 കാലത്ത് ലൈസന്‍സ് കാലാവധി തീരുന്ന ഐഡിയ സെല്ലുലാറിന്റെ ഒമ്പത് ലൈസന്‍സുകള്‍, റിലയന്‍സ്, വോഡഫോണ്‍ എന്നിവയുടെ ഏഴുവീതം ലൈസന്‍സുകള്‍, ഭാരതി എയര്‍ടെല്ലിന്റെ ആറ് ലൈസന്‍സുകള്‍ എന്നിവയും ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നു.

Scroll To Top