Wednesday January 24, 2018
Latest Updates

 അയര്‍ലണ്ടിലെ  മൊബൈല്‍ ബാങ്കിങ് ഉപയോഗം:ജാഗ്രത പുലര്‍ത്താന്‍ ഗാര്‍ഡയുടെ മുന്നറിയിപ്പ്

 അയര്‍ലണ്ടിലെ  മൊബൈല്‍ ബാങ്കിങ് ഉപയോഗം:ജാഗ്രത പുലര്‍ത്താന്‍ ഗാര്‍ഡയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍:മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാട് നടത്തുന്നവരോട് ജാഗ്രത പുലര്‍ത്താന്‍ ഗാര്‍ഡ. ബാങ്കുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പൊന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം വിവരങ്ങള്‍ ഫോണില്‍ സ്റ്റോര്‍ ചെയ്യാന്‍ പാടില്ലെന്ന് ഗാര്‍ഡയുടെ സൈബര്‍ ക്രൈം ബ്യൂറോ വ്യക്തമാക്കി.

പശ്ചിമ രാജ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഏറ്റവുമധികം പേര്‍ ബാങ്കിടപാടുകള്‍ നടത്തുന്നത് അയര്‍ലണ്ടിലാണ്. യൂറോപ്പിലെ ജനങ്ങളെ അപേക്ഷിച്ച് 33% അധികമാണ് അയര്‍ലണ്ടിലെ മൊബൈല്‍ ബാങ്കിങ് ഉപയോഗം. മുന്‍കരുതലായി ഗാര്‍ഡ നിര്‍ദ്ദേശിക്കുന്നത് ഇവയാണ്:
1. ബാങ്കുകളുടെ ഒഫീഷ്യല്‍ ആപ്പുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക
2. മൊബൈല്‍ ഫോണ്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പിക്കുക. ‘റൂട്ടിങ്,’ ‘ജയില്‍ബ്രേക്കിങ്’ എന്നിവയ്ക്ക് വിധേയമായ ഫോണുകള്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടാകാം.
3. ഫോണില്‍ എപ്പോഴും അപ്ഡേറ്റഡ് ആയ ബാക്കപ്പ് കരുതി വയ്ക്കുക

Scroll To Top