Thursday May 25, 2017
Latest Updates

ആദായ നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ സ്മാര്‍ട്ട് ആപ്പ് വരുന്നു…

ആദായ നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ സ്മാര്‍ട്ട് ആപ്പ് വരുന്നു…

ആദായ നികുതി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാത്തവരെ പിടികൂടാനായി ആദായ നികുതി വകുപ്പ് ബിസിനസ് അപ്‌ളിക്കേഷന്‍ തയ്യാറാക്കുന്നു. `സ്മാര്‍ട്ട് ഡാറ്റാ ബേസ്` ഉടന്‍ വരുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) വ്യക്തമാക്കി. ആപ്‌ളിക്കേഷനില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും എല്ലാ സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടുമെന്നതിനാല്‍ തിരച്ചിലും നിരീക്ഷണവും എളുപ്പമാവും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തന സജ്ജമാകും.

വിവര ശേഖരണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന അപ്‌ളിക്കേഷന്‍ ആദായ നികുതി വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗത്തിന് സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ വളരെയേറെപ്പേരുണ്ടെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും അപ്‌ളിക്കേഷന്‍ സഹായിക്കും.

നികുതി വെട്ടിപ്പുകാരില്‍നിന്ന് നികുതി ഈടാക്കുകയും പിഴയീടാക്കുകയും മാത്രമല്ല വേണ്ടത്. അത്തരം നടപടികള്‍ ഉണ്ടാകാതിരിക്കുകയുമാണ് വേണ്ടതെന്ന് സി.ബി.ഡി.ടി ചെയര്‍പേഴ്‌സന്‍ അനിത കപൂര്‍ പറഞ്ഞു.

Scroll To Top