Friday December 09, 2016
Latest Updates

ഇന്ത്യയില്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡിംഗില്‍ ആറിരട്ടി വര്‍ധനവുണ്ടാകും

ഇന്ത്യയില്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡിംഗില്‍ ആറിരട്ടി വര്‍ധനവുണ്ടാകും

ഇന്ത്യയില്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡിംഗിന്റ കാര്യത്തില്‍ ആറിരട്ടിയുടെ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും രാജ്യത്ത് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ആറിരട്ടി വര്‍ധിച്ച് 900 കോടി ആകുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. പുതിയ കെ.പി.എം.ജി.റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആഗോള തലത്തില്‍ പ്രസിദ്ധമായ ഓഡിറ്റിംഗ് സ്ഥാപനമാണ് കെപിഎംജി.

മൊബൈല്‍ ഇന്റര്‍നെറ്റ് വ്യാപകമാകുന്നതും മൊബൈല്‍ ആപ്പുകളുടെ ഉപയോഗം വര്‍ധിക്കുന്നതും, ഇ-കൊമേഴ്‌സ് ഇന്ത്യയില്‍ മൊബൈല്‍ കൊമേഴ്‌സിലേക്ക് വഴിമാറാന്‍ ഇടയാക്കുമെന്നും പഠനം പറയുന്നു.

മൊബൈല്‍ ആപ്പ് വിപണി കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യയില്‍ വന്‍വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡിംഗിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ വിഹിതം ഏഴു ശതമാനമാണ്. ഇന്‍ഡൊനേഷ്യ, ചൈന, യു.എസ് എന്നിവ കഴിഞ്ഞാല്‍, ലോകത്ത് നാലാംസ്ഥാനമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക്.

മൊബൈല്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ 2014 ആയപ്പോഴേക്കും 33 ശതമാനമായി വര്‍ധിച്ചിരുന്നു. 17.3 കോടി പേര്‍ ഇന്റര്‍നെറ്റ് മൊബൈല്‍ വഴി ഉപയോഗിക്കുന്നവരാണ്. 2019 ആകുമ്പോഴേക്കും ഇത് 21 ശതമാനം വളര്‍ന്ന്, മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യ 45.7 കോടി ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll To Top