Thursday July 27, 2017
Latest Updates

അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നതും,വാങ്ങിക്കൊടുക്കുന്നതും നിയമവിരുദ്ധം-പുതിയ ബില്‍ വരുന്നു, നിയമം ലംഘിക്കുന്ന രക്ഷിതാക്കള്‍ക്കും പിഴ

അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നതും,വാങ്ങിക്കൊടുക്കുന്നതും നിയമവിരുദ്ധം-പുതിയ ബില്‍ വരുന്നു, നിയമം ലംഘിക്കുന്ന രക്ഷിതാക്കള്‍ക്കും പിഴ

ഡബ്ലിന്‍ : കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നത് തടയുന്നതിന് ബില്‍ വരുന്നു.14ല്‍ താഴെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ടാണ് പുതിയ ബില്‍ തയ്യാറായിരിക്കുന്നത്. ഇന്റര്‍നെറ്റ് ആക്സസ് ഫോര്‍ ഫോര്‍ മൈനേഴ്സ് ബില്‍ 2017 പ്രകാരം 2015നുശേഷം ജനിച്ച കുട്ടികള്‍ക്ക് മൊബൈല്‍ അനുവദിക്കുന്നത് നിയമവിരുദ്ധമാകും.

ഫിനഗേല്‍ അംഗം ജിം ഡാലി മാസങ്ങളായി ഈ ബില്ലില്‍ പണിപ്പുരയിലായിരുന്നു.പരിമിതമായ വെബ് സൗകര്യമുള്ള ശിശുസൗഹൃദ മൊബൈല്‍ ഫോണുകളും ടാബുകളും സാര്‍വത്രികമാക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. എന്നാല്‍ ബില്‍ പുരോഗമിക്കുന്നതിനിടെ അനുമതിയില്ലാതെ സ്ഥാപനങ്ങള്‍ വൈഫൈ സൗകര്യം നല്‍കുന്നതുമൊക്കെ നിയമവിരുദ്ധമാക്കുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തുകയായിരുന്നു.’ആര്‍ടിഇയുടെ മോര്‍ണിങ് അയര്‍ലണ്ടിനോട് സംസാരിക്കവെ ഡാലി വിശദീകരിച്ചു.

ഇന്റര്‍നെറ്റിന് പിന്നിലെ കാണാച്ചരടുകളും ചതിക്കുഴികളും കാണാതെപോകരുതെന്ന് ഡാലി മുന്നറിയിപ്പ് നല്‍കി.ഏഴോ എട്ടോ വയസ്സില്‍, ഏതു തരത്തിലുള്ള രതിവൈകൃതങ്ങളുമടങ്ങിയ മൊബൈലാണ് കൈയ്യില്‍ക്കിട്ടുന്നത്. ഇതുപയോഗിക്കാന്‍ അനുവദിച്ചാലുണ്ടാകുന്ന അപകടം വിവരണാതീതമാണ്.-ഡാലി ഓര്‍മ്മപ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മൊബൈല്‍ഫോണ്‍ വില്‍പ്പന നടത്തിയാല്‍ 100യൂറോ പിഴ ചുമത്താന്‍ പുതിയ ബില്ലില്‍ നിയമമുണ്ട്.യാതോരു നിയന്ത്രണവുമില്ലാതെ ഇത്തരം ഫോണുകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കുന്ന മാതാപിതാക്കള്‍ക്കുമുണ്ടാകും പിഴ.പ്രായപൂര്‍ത്തിയാകാത്തയാള്‍ മദ്യപിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയ്ക്കോ,മൈനര്‍ക്കു മദ്യം വില്‍ക്കുന്നതിനുള്ള ശിക്ഷയ്ക്കോ തത്തുല്യമായതായിരിക്കും ഇത്.

പോലിസിങിനൊന്നുമല്ല ഈ ബില്ലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൂട്ടുകാര്‍ക്കുള്ളത് ചൂണ്ടിക്കാട്ടി ഫോണ്‍ വാങ്ങിത്തരണമെന്ന് വാശിപിടിക്കുന്ന കൊച്ചു കുട്ടികളോട് നിനക്ക് മൊബൈല്‍ വാങ്ങിത്തരാന്‍ നിയമപരമായി സാധിക്കുകയില്ലെന്നു പറയാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുക മാത്രമാണ് ആഗ്രഹിക്കുന്നത്’ ഡാലി പറഞ്ഞു.

എപ്പോഴാണ് ഇന്റര്‍നെറ്റ് സൗകര്യത്തോടെ മൊബൈല്‍ ഫോണ്‍ തന്റെ കുട്ടിക്ക് വാങ്ങി നല്‍കേണ്ടതെന്നു ചോദിച്ചാല്‍ സെക്സ് അടക്കം എല്ലാത്തരത്തിലുമുള്ള വീഡിയോകള്‍ കണ്ട് സന്തോഷിക്കാനും ആസ്വദിക്കാനും അവന് പ്രായമായെന്നു കരുതുമ്പോഴാണെന്ന് ഡാല്‍ കൂട്ടിച്ചേര്‍ത്തു!.

ഈ ബില്ലിനെതിരെ വളരെ വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള ഒയ് റീയാച്ട്സ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

Scroll To Top