Monday January 22, 2018
Latest Updates

ഇടുക്കിക്കും സ്വന്തം മന്ത്രിയായി,എം എം മണി മന്ത്രിസഭയിലേക്ക്

ഇടുക്കിക്കും സ്വന്തം മന്ത്രിയായി,എം എം മണി മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന മന്ത്രി സഭയില്‍ അഴിച്ചുപണി. സിപിഎം സംസ്ഥാന സമിതിയംഗമായ എം.എം മണിയെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. വൈദ്യുതി വകുപ്പായിരിക്കും മണിക്ക് ലഭിക്കുക.

ഇപി ജയരാജന്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവ് വന്ന വ്യവസായ വകുപ്പ് നിലവിലെ സഹകരണ മന്ത്രിയായ എസി മൊയ്തീന് നല്‍കും. സ്‌പോര്‍ട്‌സും അദ്ദേഹത്തിന് തന്നെയാണ് നല്‍കുക. നിലവിലെ വൈദ്യുത മന്ത്രിയായ കടകം പള്ളി സുരേന്ദ്രന്‍ സഹകരണ വകുപ്പ് മന്ത്രിയാകും.

ദേവസ്വവും യുവജന ക്ഷേമകാര്യ വകുപ്പും തുടര്‍ന്നും കടകംപള്ളി വഹിക്കും.

സംസ്ഥാന മന്ത്രിസഭയിലേക്ക് തന്നെ തെരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം.മണി പറഞ്ഞു സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top