Friday April 20, 2018
Latest Updates

പൂഞ്ഞാര്‍ ആശാന് പകരം ഇനി മണി ആശാന്‍…

പൂഞ്ഞാര്‍ ആശാന് പകരം ഇനി മണി ആശാന്‍…

തിരുവനന്തപുരം:ഇടതുപക്ഷ സര്‍ക്കാരിന്റെ ചീഫ് വീപ്പായി എം എം മണിയെ നിയോഗിക്കാന്‍ തീരുമാനം.ഇന്ന് ചേര്‍ന്ന സി പി എം സംസ്ഥാന സമിതി യോഗമാണ് ഇത് സംബന്ധിച്ച സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നല്കിയത്.മന്ത്രി സ്ഥാനത്തേയ്ക്ക് കരുതപ്പെട്ടിരുന്ന മണി ആശാന്‍ ഉടുമ്പന്‍ചോലയില്‍ നിന്നാണ് ഇതാദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ സര്‍ക്കാരില്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ് വഹിച്ചിരുന്ന സ്ഥാനമാണ് എം എം മണിയ്ക്ക് നല്‍കാന്‍ സി പി എം തീരുമാനിച്ചിരിക്കുന്നത്.

 

Scroll To Top