Friday December 09, 2016
Latest Updates

എം ജെ എസ്സ് എസ്സ് എ അയര്‍ലണ്ട് റീജിയന്‍ ബാലകലോത്സവം പ്രൗഡഗംഭീരമായി 

എം ജെ എസ്സ് എസ്സ് എ അയര്‍ലണ്ട് റീജിയന്‍ ബാലകലോത്സവം പ്രൗഡഗംഭീരമായി 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ്സ് എസ്സ് എ അയര്‍ലണ്ട് റീജിയന്‍ സംഘടിപ്പിച്ച രണ്ടാമത് ബാലകലോല്‍ത്സവത്തിന് ആവേശമായ സമാപനം.
താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ ചര്‍ച്ചിന്റെ ആതിഥേയത്വത്തിലാണു നടത്തപ്പെട്ട
ഈ വര്‍ഷത്തെ ബാലകലോത്സവം ഡയറക്ടര്‍ ഫാ. ബിജു മത്തായി പാറെക്കാട്ടില്‍ തിരി തെളിയിച്ച് കലോത്സവം ഉത്ഘാടനം ചെയ്തു. വിവിധ കലാമേഖലകളില്‍ കഴിവ് തെളിയിച്ച സഹോദര സഭകളിലെ വ്യക്തികളാണ് വിധികര്‍ത്താക്കളായി എത്തിയിരുന്നത്. അവരെ പൂച്ചണ്ടുകള്‍ നല്കി ആദരിച്ചു.

തുടര്‍ന്ന് 29 ഇനങ്ങളിലായി 125 ളം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ ഓരോന്നും മികച്ച നിലവാരം പുലര്‍ത്തി. 4 വേദികളിലായി സീനിയര്‍ ഇന്‍ഫന്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നി വിഭാഗങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങല്‍ നേടിയ കുട്ടികള്‍ക്ക് ഫാ. ബിജു മത്തായി പാറെക്കാട്ടില്‍, ഫാ. ജോബിമോന്‍ സ്‌കറിയ, ഫാ. ജിനോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്കി.

ഫാ. ബിജു മത്തായി പാറെക്കാട്ടില്‍, സെക്രട്ടറി ജൂബി ജോണ്‍ തുമ്പയില്‍, ജോ. സെക്രട്ടറി തമ്പി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഈ വര്‍ഷത്തെ ബാലകലോത്സവം താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ ചര്‍ച്ചിന്റെ ആതിഥേയത്വത്തിലാണു നടത്തപ്പെട്ടത്.

Scroll To Top