Friday December 09, 2016
Latest Updates

ഇന്ത്യക്കാരനെ ഡബ്ലിന്‍ സിറ്റിയില്‍ നിന്നും കാണാതായി

ഇന്ത്യക്കാരനെ ഡബ്ലിന്‍ സിറ്റിയില്‍ നിന്നും കാണാതായി

ഡബ്ലിന്‍:അമിത്ത് ചൗള എന്ന 34 വയസ്സുള്ള ഇന്ത്യന്‍ യുവാവിനെ സപ്തംബര്‍ 8 മുതല്‍ കാണാതായി. ഡബ്ലിന്‍ 1 ലെ റോട്ട്‌ലണ്ട് സ്ട്രീറ്റില്‍ അന്നേ ദിവസം പുലര്‍ച്ചെയാണ് ഇയാളെ അവസാനമായി കണ്ടത്. 
ആറടി ഉയരവും ഉറച്ച ശരീരവും ഉള്ള അമിത്ത് കാണാതാവുന്ന സമയത്ത് നീല നിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ബോട്ടംസും വെളള ഹൂഡി ടോപ്പുമാണ് ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമായിട്ടില്ല. അമിത്തിനെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഗാര്‍ഡ.
എന്തെങ്കിലും വിവരെ ലഭിക്കുന്നവര്‍ മൗണ്ട് ജോയി ഗാര്‍ഡാ സ്‌റ്റേഷനിലെ 01 666 8600 എന്ന നമ്പരിലോ ഗാര്‍ഡയുടെ കോണ്‍ഫഡന്‍ഷ്യല്‍ ലൈനായ 1800 666 111 ലോ അടുത്തുള്ള ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷിനിലോ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

Scroll To Top