Thursday December 08, 2016
Latest Updates

നഷ്ട്ടപ്പെട്ടു പോയ ‘പട്ടികുട്ടിയെ’ മൂന്ന് വര്‍ഷത്തിന് ശേഷം തിരികെ കിട്ടിയപ്പോള്‍ ….

നഷ്ട്ടപ്പെട്ടു പോയ ‘പട്ടികുട്ടിയെ’ മൂന്ന് വര്‍ഷത്തിന് ശേഷം തിരികെ കിട്ടിയപ്പോള്‍ ….

ബെല്‍ഫാസ്റ്റ്: മൂന്നു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട വളര്‍ത്തുനായയെ തിരികെ കിട്ടിയ ആശ്വാസത്തിലാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഒരു കുടുംബം.ഇയോന്‍ മാര്‍ക്കിയെന്ന ഐറിഷ്‌കാരനാണ് 2012ല്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ സ്റ്റാഫോര്‍ഡ്‌ഷെയര്‍ ബുള്‍ വിഭാഗത്തില്‍ പെട്ട ‘മോന്‍’ എന്നു പേരുള്ള തന്റെ പട്ടികുട്ടിയെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ മതിമറന്നിരിക്കുനത്.

യോര്‍ക്ക്‌ഗേറ്റ് ട്രയിന്‍ സ്റ്റേഷനിലെ ജോലിക്കാര്‍ക്കാണ് നാലുവയസ്സുകാരിയായ മോനിനെ ലഭിച്ചത്. നേരത്തെ മെയ് 20ന് യോര്‍ക്ക് ഗേറ്റ് സ്റ്റേഷനില്‍ നിന്നും ഒരു നായയുടെ മൃതദേഹം ലഭിച്ച മാര്‍ക്കി, മോനിനായുള്ള അന്വേഷണം അവസാനിപ്പിച്ചിരിക്കുകയായിരുന്നു. ഓര്‍ക്കാപുറത്താണ് മാര്‍ക്കിക്ക് മോന്‍ തങ്ങളുടെ പക്കലുണ്ടെന്നറിയിച്ച് ഫോണ്‍ സന്ദേശം ലഭിക്കുന്നത്.

പട്ടിയെ ലഭിച്ച റെയില്‍വേ ജീവനക്കാര്‍ ഉടന്‍ തന്നെ അതിനെ ഷോര്‍ റോഡിലെ പി.എസ്ഡി.എ യുടെ ഓമനമൃഗങ്ങള്‍ക്കായുള്ള വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. നായയുടെ മേല്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചിരുന്നതാണ് ഉടമയെ കണ്ടെത്താന്‍ സഹായകമായതെന്ന് സ്ഥാപനത്തിലെ വെറ്റിനറി നഴ്‌സ് ഗെമ്മ വാന്‍സ് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ട് വളര്‍ത്തു മൃഗങ്ങളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഏതായാലും തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കിട്ടിയതിനേക്കാള്‍ ആദ്യ നോട്ടത്തില്‍ തന്നെ ‘മോന്‍’ തന്നെ തിരിച്ചറിഞ്ഞതാണ് മാര്‍ക്കിയെ ഏറെ സന്തോഷിപ്പിക്കുന്നത്

Scroll To Top