Friday December 09, 2016
Latest Updates

നിങ്ങളുടെ കുഞ്ഞിനെ എപ്പോഴെങ്കിലും കാണാതായിട്ടുണ്ടോ ?

നിങ്ങളുടെ കുഞ്ഞിനെ എപ്പോഴെങ്കിലും കാണാതായിട്ടുണ്ടോ ?

ഡബ്ലിന്‍ :അവധിസമയങ്ങളില്‍ യാത്ര പോകുമ്പോള്‍ അയര്‍ലണ്ടുകാരായ അഞ്ചിലൊന്ന് കുട്ടികളെയും ഏതെങ്കിലും ഒരു സമയത്തെങ്കിലും കാണാതാവുന്നതായി സര്‍വ്വേ ഫലം. 652 രക്ഷാകര്‍ത്താക്കളിലായി നടത്തിയ സര്‍വ്വേയിലാണ് വിവരമുള്ളത്. 

പത്തു വയസ്സില്‍ താഴെയുള്ള പത്തു ശതമാനം കുട്ടികളെ രക്ഷിതാക്കള്‍ വിദേശത്തു ടൂറിനു പോവുന്ന സമയങ്ങളില്‍ കാണാതാവുന്നതായും, എന്നാല്‍ അയര്‍ലണ്ടിലെ ഒഴിവു ദിവസങ്ങളില്‍ ഇത് 20 ശതമാനം വരെ ഉയരുന്നതായുമാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്.

മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ചോ,അഥവാ മാതാപിതാക്കളുടെ ഉപേക്ഷ മൂലമോ കാണാതാവുന്ന കുട്ടികളുടെ കണക്കാണ് ഇത്.കുറച്ചു സമയത്തേയ്ക്കാണ് കുഞ്ഞുങ്ങളെ ഇങ്ങനെ കാണാതാവുന്നതെങ്കിലും ഈ സമയങ്ങളില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ പത്തു മടങ്ങെങ്കിലുമാണ് കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നത് എന്നാണു പഠനങ്ങള്‍.missing

നാലു വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള കുട്ടികളാണ് കാണാതാവുന്നവരില്‍ അധികവും. പെണ്‍കുട്ടികളേക്കാള്‍ നാലുമടങ്ങ് അധികമാണ് കാണാതാവുന്ന് ആണ്‍കുട്ടികളുടെ എണ്ണം. ഐറിഷ് ചാരിറ്റി ഗ്രൂപ്പായ ഐ എസ് പി സി സി ഓണ്‍ലൈനും, റിസ്റ്റ് ബാന്‍ഡ് കമ്പനി കൂലിയോബാന്‍ഡ്‌സും ചേര്‍ന്നാണ് ഞെട്ടിക്കുന്ന സര്‍വ്വേ ഫലം പുറത്തു വിട്ടത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തക നികോള മക്‌ഡെര്‍മോട്ട് പറയുന്നത് തങ്ങള്‍ക്ക് ദിവസവും ഇത്തരത്തില്‍ സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള 1,800 കോളുകളെങ്കിലും ലഭിക്കുന്നുവെന്നണ്. എന്നാല്‍ കുട്ടികള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലത്തെകുറിച്ചും, ഭാഷയെകുറിച്ചും വശമില്ലാതാവുന്നതാണ് ഇത്തരം സംഭവങ്ങളില്‍ ഏറ്റവും വലിയ തലവേദനയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

എന്നാല്‍ കൂലിയോബാന്‍ഡ്‌സിന്റെ വെബ്‌സൈറ്റില്‍ കുട്ടികള്‍ സംസരിക്കുന്ന ഭാഷ പരിഭാഷപ്പെടുത്തുന്നതിനും, കുട്ടിയുടെ ലൊക്കേഷന്‍ മാതാപിതാക്കളെ ധരിപ്പിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് കുട്ടികളെയും മാതാപിതാക്കളെയും സഹായിക്കാന്‍ ഉതകുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

Scroll To Top