Sunday December 17, 2017
Latest Updates

അയര്‍ലണ്ടില്‍ മൈനസ് നാല് ,വാരാന്ത്യത്തില്‍ കനത്തമഞ്ഞുവീഴ്ചയ്ക്ക് സാധ്യത

അയര്‍ലണ്ടില്‍ മൈനസ് നാല് ,വാരാന്ത്യത്തില്‍ കനത്തമഞ്ഞുവീഴ്ചയ്ക്ക് സാധ്യത

ഡബ്ലിന്‍:അയര്‍ലണ്ട് കനത്തമഞ്ഞുവീഴ്ചയുടേയും മൂടല്‍മഞ്ഞിന്റേയും പുതപ്പണിയുന്നു. അന്തരീക്ഷ താപനില 4 ഡിഗ്രി വരെ താഴ്ന്നതോടെയാണ് ഇത്.മോശം കാലാവസ്ഥ പരിഗണിച്ച് റോഡ് സുരക്ഷാ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.

കില്‍ക്കെനി,കാര്‍ലോ,പോര്‍ട്ട്‌ലീഷ്,എന്നിസ് കോര്‍ത്തി,റോസ് കോമണ്‍,തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇന്ന് രാവിലെ പൂജ്യത്തില്‍ താഴെയാണ് താപനില.രാത്രിയില്‍ ഇത് മൈനസ് നാല് വരെ താഴ്ന്നിരുന്നു.

കോര്‍ക്ക് ,ഡബ്ലിന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ തെളിഞ്ഞ ആകാശമാണെങ്കിലും തണുത്തുറഞ്ഞ വാരാന്ത്യമായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.യെല്ലോ സ്റ്റാറ്റസ് ആണ് പ്രവചനം.രാത്രിയില്‍ താപനില മൈനസ് 4 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും.രാജ്യത്തിനാകെയാണ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.എന്നാല്‍ അല്‍സ്റ്റര്‍, കൊണാക്റ്റ് എന്നിവിടങ്ങളില്‍ സ്‌നോ ഫാളിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മെറ്റ് ഏറാന്‍ നല്‍കുന്നു.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കടുത്ത തണുപ്പ് കാലാവസ്ഥ വാരാന്ത്യത്തില്‍ കൂടുതല്‍ ശക്തമാകുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്‌ളാക്ക് ഐസിനു സാധ്യത ഉള്ളതിനാല്‍ റോഡില്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ഓര്‍മ്മപ്പെടുത്തുന്നു.ബ്‌ളാക്ക് ഐസ് പെട്ടന്ന് ശ്രദ്ധയില്‍ പെടാത്തതിനാല്‍ അനുയോജ്യമായ ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കാറില്‍ ഒരു സ്‌ക്രീന്‍ സ്‌ക്രാപ്പും ഡി-ഐസറും സജ്ജീകരിക്കുന്നതും നല്ലതാണെന്നും ആര്‍.എസ്.എ പറയുന്നു

Scroll To Top