Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 2.2% ശമ്പള വര്‍ദ്ധനയുണ്ടായെന്ന് ഔദ്യോഗിക കണക്കുകള്‍

അയര്‍ലണ്ടിലെ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 2.2% ശമ്പള വര്‍ദ്ധനയുണ്ടായെന്ന് ഔദ്യോഗിക കണക്കുകള്‍

ഡബ്ലിന്‍:കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ ആഴ്ചശമ്പളത്തില്‍ 2.2% വര്‍ദ്ധനവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ പൊതു ശമ്പള നിരക്കില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായില്ല.

കഴിഞ്ഞ വര്‍ഷം 654 യൂറോയ്ക്കു മേല്‍ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടായി. മുന്‍ വര്‍ഷം ഇതേ സമയം ഇത് 640 യൂറോയായിരുന്നു.അതേസമയം നാണ്യപ്പെരുപ്പം വലുതായി വിപണിയില്‍ പ്രതിഫലിക്കുന്നില്ലെങ്കിലും, തൊഴിലില്ലായ്മ 7.9% ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ശമ്പള നിരക്കില്‍ ഏറ്റവുമധികം വര്‍ദ്ധന വന്നത്. 2011 വര്‍ഷത്തില്‍ നിന്നും 2016ലേയ്‌ക്കെത്തുമ്പോള്‍ ശമ്പള 20% വര്‍ദ്ധനവ് ഇവരുടെ കാര്യത്തിലുണ്ടായി. സയന്റിഫിക്, പ്രൊഫഷണല്‍, ടെക്‌നിക്കല്‍, ആര്‍ട്ട്‌സ്, റിക്രിയേഷന്‍, വിനോദം, മറ്റ് സേവന മേഖലകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആഴ്ച ശമ്പളത്തില്‍ 12% വര്‍ദ്ധനവ് രേഖപ്പെടുത്തി.

ഹോള്‍ സെയില്‍, റീട്ടെയില്‍ ജോലിക്കാരുടെ ആഴ്ചശമ്പളത്തില്‍ 7.5% വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. പക്ഷേ നിര്‍മ്മാണമേഖലയിലെയും, ഭവനം,ഭക്ഷണം എന്നീ മേഖലഖളിലെയും ജോലിക്കാരുടെ ആഴ്ചശമ്പളത്തില്‍ 2.5% മാത്രമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ വര്‍ദ്ധന.

Scroll To Top