Sunday December 11, 2016
Latest Updates

മൈനര്‍ കപ്പ് ഫൈനലില്‍ ഇന്ന് മലയാളി ടീമുകള്‍ തമ്മില്‍ പോരാട്ടം തീപാറും :സ്വോര്‍ഡ്‌സ് ഡണ്‍ഡ്രത്തെ നേരിടും 

മൈനര്‍ കപ്പ് ഫൈനലില്‍ ഇന്ന് മലയാളി ടീമുകള്‍ തമ്മില്‍ പോരാട്ടം തീപാറും :സ്വോര്‍ഡ്‌സ്  ഡണ്‍ഡ്രത്തെ നേരിടും 

ഡബ്ലിന്‍:ഐറിഷ് ക്രിക്കറ്റ് ലീഗിലെ മൈനര്‍ കപ്പ് ഫൈനലില്‍ സ്വോര്‍ഡ്‌സ് ഇന്ന് ഡണ്‍ഡ്രവുമായി ഏറ്റുമുട്ടും.ഇന്നു ഉച്ചക്ക്12.30 ന് പോര്‍ട്ട് ലീഷിലെ ക്രിക്കറ്റ് ക്ലബ്ബില്‍ ആണ് മത്സരം നടക്കുക.

മലയാളികളാല്‍ രൂപീകൃതമായ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബും മലയാളികള്‍ക്ക് മേല്‍കയ്യുള്ള ഡണ്‍ഡ്രവും നേര്‍ക്ക് നേര്‍ മത്സരിക്കുമ്പോള്‍ വിജയം ആര്‍ക്കെന്നുള്ളത് പ്രവചനാതീതമാകും.

മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി മലയാളികളാല്‍ രൂപികൃതമായ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ് 2012 മുതല്‍ ഐറിഷ് ലീഗില്‍ കളിച്ചു വരുന്നു.

കഴിഞ്ഞ 12 വര്‍ഷമായി മലയാളി കരുത്തില്‍ തിളങ്ങുന്ന ടീമാണ് ഡണ്‍ഡ്രം ക്രിക്കറ്റ് ക്ലബ് 

ടീം സ്വോര്‍ഡ്‌സ്:റോഷന്‍ ഐപ്പ് (ക്യാപ്റ്റന്‍),എബിന്‍ പൈവ,അജോ പോള്‍,റോവര്‍ ജോസ്,ഗിരീഷ്,സിബു ജോസ്,ജീവന്‍ ,ഫിലിപ്പ് ,ബിനു അഗസ്റ്റിന്‍,ബില്‌സന്‍,ജെയ്‌സണ്‍.

ടീം ഡണ്‍ഡ്രം:സജേഷ് സുദര്‍ശന്‍(ക്യാപ്റ്റന്‍),ജോബിന്‍ ദേവസിക്കുട്ടി,സച്ചിന്‍ദേവ്,പരസ് ഭരദ്വാജ്,ഷിജു കൊച്ചാപ്പു,സിബി ഡാനിയേല്‍,ശ്യാം മോഹന്‍,മെല്‍വിന്‍ സാജന്‍ ,ആകാശ് മോന്‍,സന്തോഷ് കുമാര്‍,ജോബിന്‍ ദേവസിക്കുട്ടി,പ്രസന്നകുമാര്‍

Scroll To Top