Wednesday December 07, 2016
Latest Updates

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നു മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നു മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തനിക്കു തോന്നുന്നില്ലെന്നു മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍.

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. പക്ഷേ, എനിക്ക് അമിത ആത്മവിശ്വാസമില്ല, മന്ത്രി പറഞ്ഞു.

യുഡിഎഫ് ഭരണം തുടരണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ മേയ് 19 കഴിയാതെ ഒന്നും പറയാന്‍ കഴിയില്ല.

തൃശൂര്‍ ജില്ലയിലെ ആറ് സീറ്റും യുഡിഎഫ് നിലനിര്‍ത്തുമെന്നും സി.എന്‍. ബാലകൃഷ്ണന്‍ അവകാശപ്പെട്ടു.

ഇതേസമയം, ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി.

കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തി പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും. കെ.കെ. രമയ്‌ക്കെതിരേ സിപിഎം നടത്തിയ ആക്രമണം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്.

തുടക്കം മുതല്‍ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ വികസനവും കരുതലും ജനം സ്വീകരിച്ചു. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും മികച്ച വിജയത്തിലേക്കു നയിക്കാം

Scroll To Top